കൊല്ലം: പശ്ചിമേഷ്യൻ രാജ്യങ്ങളിൽ സംഘർഷം മൂലം കുടുങ്ങിക്കിടക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ സത്വരനടപടി സ്വീകരിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പ്രധാനമന്ത്രിയോടും കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രിയോടും ആവശ്യപ്പെട്ടു. ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ രൂക്ഷമാകുന്ന സാഹചര്യമാണ്. നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ വിമാനത്താവളങ്ങൾ പൂട്ടിയതിനാൽ വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. അയൽരാജ്യങ്ങളുമായി നയതന്ത്ര ബന്ധത്തിലൂടെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ അനിവാര്യമായി. മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാർ തിങ്ങിപ്പാർക്കുന്ന ഗൾഫ് മേഖലയിലെ സംഘർഷ സ്ഥിതിയും നിലവിലെ സാഹചര്യവും ഇന്ത്യക്കാരിൽ ഭയമുളവാക്കുന്നു. അടിയന്തിരമായി ഇടപെടൽ നടത്തി ഇന്ത്യക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |