SignIn
Kerala Kaumudi Online
Thursday, 05 March 2026 3.48 AM IST

കൊട്ടാരക്കരയുടെ അഭിമാനമായി ഡോ.ബി.ആർ. അംബേദ്കർ ഇന്റർ നാഷണൽ അക്കാഡമിക് ചെയർ

Increase Font Size Decrease Font Size Print Page
photo

കൊല്ലം: കൊട്ടാരക്കരയിൽ സജ്ജമായ ഡോ.ബി.ആർ.അംബേദ്കർ ഇന്റർ നാഷണൽ അക്കാഡമിക് ചെയർ 10ന് നാടിന് സമർപ്പിക്കും. ഇ.ടി.സിയിലെ കില ഐ.എച്ച്.ആർ.ഡി ക്യാമ്പസിൽ 3500 ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടത്തിലാണ് സ്ഥാപനം.

ഭരണഘടനാ ശില്പി ഡോ.ബി.ആർ.അംബേദ്കറുടെ സ്മരണ നിലനിറുത്തിക്കൊണ്ട് ഗവേഷണങ്ങൾ നടത്താനും ഫെലോഷിപ്പുകൾ നൽകാനും ഉപകരിക്കുന്ന അക്കാഡമിക് ചെയർ, വിശാലമായ ലൈബ്രറി, മ്യൂസിയം, ചരിത്ര പ്രദർശനങ്ങൾ, ദേശീയ, അന്തർ ദേശീയ സെമിനാറുകളുടെ ക്രമീകരണം എന്നിവയ്ക്കായി​ ഇവിടം മാറുന്നതോടെ ദേശീയ തലത്തിൽ ശ്രദ്ധിക്കപെടും. കേരളത്തിന് പുറമെ നിന്നുള്ള വിദ്യാർത്ഥികളുമെത്തുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. തുടക്കത്തിൽ മുഴുവൻ സംവിധാനങ്ങളുമായി​ട്ടി​ല്ല. മന്ത്രി കെ.എൻ.ബാലഗോപാൽ സംസ്ഥാന ബഡ്ജറ്റിൽ 50 ലക്ഷം രൂപ പദ്ധതിക്കുവേണ്ടി മാറ്റിവച്ചിട്ടുണ്ട്.

നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് പൂർണതോതിൽ പ്രവർത്തനം ആരംഭിക്കും. കിലയിൽ നിലവിലുള്ള കെട്ടിടം നവീകരിച്ച് മ്യൂസിയവും ഭരണഘടനയുടെ വിവിധ തലങ്ങളുമായി ബന്ധപ്പെട്ട പ്രദർശന സംവിധാനങ്ങളും ലൈബ്രറിയുമടക്കം സജ്ജമാക്കി.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.