SignIn
Kerala Kaumudi Online
Friday, 06 March 2026 8.18 AM IST

സൗജന്യ ലാപ്‌ടോപ് വിതരണം 8ന്

Increase Font Size Decrease Font Size Print Page
laptop
സൗജന്യ ലാപ്‌ടോപ് വിതരണം

മാഹി: പുതുച്ചേരി വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് നൽകുന്ന സൗജന്യ ലാപ്‌ടോപുകളുടെ വിതരണം 8ന് രാവിലെ 9.30ന് പള്ളൂർ വി.എൻ.പി. ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. പുതുച്ചേരി ലഫ്റ്റനന്റ് ഗവർണർ കെ. കൈലാഷ് നാഥൻ വിതരണം ഉദ്ഘാടനം ചെയ്യും. സ്പീക്കർ ആർ. സെൽവം, വിദ്യാഭ്യാസ മന്ത്രി എ. നമശ്ശിവായം പങ്കെടുക്കും. നിലവിൽ മാഹിയിലെ സർക്കാർ വിദ്യാലയങ്ങളിൽ പ്ലസ് വണ്ണിന് പഠിക്കുന്ന വിദ്യാർത്ഥികൾക്കും 2022–23 അധ്യയന വർഷത്തിൽ മാഹിയിലെ സർക്കാർ വിദ്യാലയങ്ങളിൽ നിന്ന് പ്ലസ് ടു പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുമാണ് ലാപ്‌ടോപ് നൽകുന്നത്. അർഹരായ വിദ്യാർത്ഥികളുടെ പട്ടിക mahe.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവർ ആധാർ കാർഡിന്റെയും പ്ലസ് ടു മാർക് ലിസ്റ്റിന്റെയും പകർപ്പുകൾ സഹിതം നേരിട്ട് ഹാജരായി ലാപ്‌ടോപ് സ്വീകരിക്കണം.

TAGS: LOCAL NEWS, KANNUR, LAPTOP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.