SignIn
Kerala Kaumudi Online
Friday, 06 March 2026 2.28 AM IST

പ്രവാസ ജീവിതത്തിന് ഒടുവിൽ എടുത്ത അവസാന ടിക്കറ്റ് വിബീ്ഷിന് നൽകിയത് കോടികളുടെ ഭാഗ്യം

Increase Font Size Decrease Font Size Print Page
vibeesh-

ഷാർജ : ലോട്ടറി ടിക്കറ്റ് എടുക്കുമ്പോൾ പലരും കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും നേരിടുന്ന ഒരു ചോദ്യമുണ്ട്. എന്തിനാണ് ഈ ഭാഗ്യപരീക്ഷണം. ഷാർജയിലെ ട്രാൻസ്പോർട്ട് കമ്പനിയിലെ പിക്കപ്പ് ഡ്രൈവറായ മലപ്പുറം സ്വദേശി വിബീഷ് പള്ളിയാലിയും ഈ ചോദ്യം വർഷങ്ങളോളം നേരിട്ടിരുന്നു. അവസാനം വിബീഷിന്റെ പരീക്ഷണം വിജയിക്കുക തന്നെ ചെയ്തു,​ 15 വർഷം തുടർച്ചയായി ടിക്കറ്റ് വാങ്ങിയ വിബീഷിനെ ഒടുവിൽ അബുദാബി ബിഗ് ടിക്കറ്റിന്റെ 1.5 കോടി ദിർഹത്തിന്റെ (37 കോടി രൂപ)​ ബംപർ സമ്മാനം തേടിയെത്തി. സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങി വാങ്ങിയ ടിക്കറ്റിനാണ് വിബീഷിന് ഭാഗ്യസമ്മാനം ലഭിച്ചത്.

അവസാന നിമിഷത്തെ തീരുമാനം


സമ്മാനം നേടിക്കൊടുത്ത ടിക്കറ്റ് വിബീഷിന്റെ ആ മാസത്തെ പദ്ധതിയിലുണ്ടായിരുന്നില്ല. “ഫെബ്രുവരി 7 ന് ഞാൻ ഇന്ത്യയിലേക്ക് യാത്ര ചെയ്യുമ്പോൾ 1,000 ദിർഹത്തിന് ഒരു സെറ്റ് ടിക്കറ്റുകൾ വാങ്ങിയിരുന്നു, ഫെബ്രുവരി 28ന്, എന്റെ കസിനും അദ്ദേഹത്തിന്റെ രണ്ട് സുഹൃത്തുക്കളും എന്നെ വിളിച്ച് വീണ്ടും ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടു. ഈ മാസം ഞാൻ ഇതിനകം എന്റെ ബഡ്ജറ്റ് ചെലവഴിച്ചുവെന്ന് ഞാൻ അവരോട് പറഞ്ഞു. പക്ഷേ അവർ എന്നെ നിർബന്ധിച്ചു കൊണ്ടിരുന്നു. അവരെ നിരാശപ്പെടുത്താതിരിക്കാൻ ഞാൻ ടിക്കറ്റ് എടുത്തു. ഞാൻ അത് രാത്രി 8 മണിക്ക് ഓൺലൈനായി വാങ്ങി. അതാണ് എനിക്ക് ഭാഗ്യം കൊണ്ടുവന്നത്.”

ജീവിതം മാറ്റിമറിച്ച ആ കോൾ

ലോഡ് എത്തിച്ച ശേഷം അബുദാബിയിൽ നിന്ന് ഷാർജയിലേക്ക് വീട്ടിലേക്ക് മടങ്ങുമ്പോൾ, ബുധനാഴ്ച വൈകുന്നേരം ബിഗ് ടിക്കറ്റ് ടീം എന്നെ വിളിച്ചു. “ഞാൻ ഒരു സ്ഥിരം കസ്റ്റമറായതിനാൽ, എനിക്ക് സാധാരണയായി കമ്പനിയിൽ നിന്ന് ഒരു കോൾ വരാറുണ്ട്, സാധാരണയായി മാസത്തിന്റെ മദ്ധ്യത്തിലോ അവസാനത്തിലോ ടിക്കറ്റുകൾക്ക് ഓഫറുകൾ ഉണ്ടെന്ന് പറഞ്ഞാണ് വിളിക്കാറുള്ളത്. മാസത്തിന്റെ തുടക്കത്തിൽ വൈകുന്നേരം അവർ എന്നെ എന്തിനാണ് വിളിക്കുന്നതെന്ന് ഞാൻ ചിന്തിച്ചു. ബംപർ സമ്മാനം ലഭിച്ചെന്ന കേട്ട നിമിഷം, ആദ്യം വാർത്ത വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് വിബീഷ് ഖലീജ് ടൈംസിനോട് പ്രതികരിച്ചു. അത് ഒരു തമാശ കോളാണോ എന്നും ഞാൻ അവരോട് ചോദിച്ചു - അദ്ദേഹം പറഞ്ഞു. “പിന്നീട്, ഞാൻ എന്റെ ഭാര്യയെ വിളിച്ച് ഇക്കാര്യം പറഞ്ഞു. അവൾ ഉടൻ തന്നെ വെബ്‌സൈറ്റ് പരിശോധിച്ച് വിജയിയായി എന്റെ പേര് ഉണ്ടെന്ന് പറഞ്ഞു.”

15 വർഷത്തെ ശീലം


ബിഗ് ടിക്കറ്റ് വാങ്ങുന്നത് വിബീഷിന്, ഒരു പതിവായി മാറിയിരുന്നു . കഴിഞ്ഞ 15 വർഷമായി ഞാൻ എല്ലാ മാസവും ഈ ടിക്കറ്റ് വാങ്ങുന്നുണ്ട്,” അദ്ദേഹം പറഞ്ഞു. ഒരു ഡ്രൈവർ എന്ന നിലയിൽ, പ്രതിമാസം 1,000 ദിർഹം മാറ്റിവയ്ക്കുന്നത് ഇത്തിരി റിസ്കായിരുന്നു. പലപ്പോഴും, ആ പണം മറ്റ് കാര്യങ്ങൾക്ക് ഉപയോഗിക്കാമെന്ന് എന്റെ ഭാര്യ പരാതിപ്പെടുമായിരുന്നു. ചില മാസങ്ങളിൽ, ഞാൻ ടിക്കറ്റ് വാങ്ങിയെന്ന് അവളോട് പോലും പറയില്ല.”

പക്ഷേ വിബീഷ് ഇത്ര വലിയ വിജയം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. “ഒരു ടിക്കറ്റ് വാങ്ങുന്നത് എനിക്ക് ഒരു ജീവിതരീതി മാത്രമായിരുന്നു,” അദ്ദേഹം പറഞ്ഞു. “ ബംപർ നേടുന്നതോ ആ പണം ഉപയോഗിച്ച് എന്തെങ്കിലും ചെയ്യുന്നതോ ഞാൻ ഒരിക്കലും സങ്കൽപ്പിച്ചിരുന്നില്ല. എനിക്ക് ഉണ്ടായിരുന്ന ഒരേയൊരു ആഗ്രഹം, ഒരു ദിവസം, എനിക്ക് എന്തെങ്കിലും നേടണം - അത് 100,000 ദിർഹം സമ്മാനമാണെങ്കിൽ പോലും.”

15 മില്യൺ ദിർഹം (37 കോടി രൂപ)​ സമ്മാനത്തുക മറ്റ് മൂന്ന് പേരുമായി പങ്കിടും, വിബീഷിന് 4 മില്യൺ ദിർഹത്തിൽ താഴെ മാത്രമേ ലഭിക്കൂ. പണം എങ്ങനെ ഉപയോഗിക്കണമെന്ന് അദ്ദേഹം ഇതുവരെ പൂർണ്ണമായി തീരുമാനിച്ചിട്ടില്ലെങ്കിലും, മനസിൽ ഒരു സ്വപ്നമുണ്ട്. 20 വർഷമായി ഞാൻ യുഎഇയിലുടനീളം പിക്കപ്പ് ഓടിക്കുന്നു. ഇനി എനിക്ക് നാട്ടിലേക്ക് പോയി സ്ഥിരതാമസമാക്കണം. അതിന് ഈ പണം തീർച്ചയായും സഹായിക്കും." നിലവിൽ ബംഗളൂരുവിൽ പഠിക്കുന്ന മകൾ വന്ദനയുടെ ഭാവി സുരക്ഷിതമാക്കാനും അദ്ദേഹം പദ്ധതിയിടുന്നു.

TAGS: NEWS 360, GULF, GULF NEWS, ABUDHABI BIG TICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.