
ഓയൂർ: കലാഭവൻ മണി ഫൗണ്ടേഷൻ വ്യത്യസ്ത മേഖലകളിൽ വർഷം തോറും അർഹരായവർക്ക് നൽകുന്ന പുരസ്‌കാരങ്ങളിൽ മികച്ച ജീവകാരുണ്യ പ്രവർത്തകനായി കൊല്ലം ജില്ലയിൽ നിന്ന് കെ.കെ. മോഹൻലാലിനെ തിരഞ്ഞെടുത്തു. കേരളത്തിൽ നിന്ന് രണ്ടുപേരാണ് ഈ അവാർഡിന് അർഹരായത്. പ്രശസ്ത ജീവകാരുണ്യ പ്രവർത്തക ഡോ. എം.എസ്. സുനിലും കൊല്ലം ജില്ലയിൽ നിന്ന് കെ.കെ. മോഹൻലാലുമാണ് അവാർഡ് നേടിയത്. ഇന്ന് എറണാകുളം പൂണിത്തുറ ഗാന്ധി സ്‌ക്വായർ ഓപ്പൺ തീയേറ്റർ ആൻഡ് മിനി പാർക്കിൽ പ്രശസ്ത കലാകാരൻമാർ പങ്കെടുക്കുന്ന ചടങ്ങിൽ ചലച്ചിത്ര തരാം ടിനി ടോം അവാർഡ്ദാനം നിർവഹിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |