തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് തൈക്കാടിന് അടുത്തുള്ള ഒരു ബൈക്ക് വർക്ക്‌ഷോപ്പിലേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര. എം സി റോഡിനോട് ചേർന്നാണ് ഈ വർക്ക്‌ഷോപ്പ് സ്ഥിതിചെയ്യുന്നത്. ഇതിന്റെ പുറകിൽ കൃഷിയിടമാണ്. സ്ഥലത്തെത്തിയ വാവാ സുരേഷ് പാമ്പിനെ കണ്ട ഭാഗങ്ങളിൽ തെരച്ചിൽ തുടങ്ങിയെങ്കിലും ആദ്യം കണ്ടെത്താനായില്ല.
പിന്നീട് എല്ലാ സ്ഥലവും പരിശോധിച്ചതിനൊടുവിൽ ഉഗ്രനൊരു മൂർഖൻ പാമ്പിനെ കണ്ടെത്തി. ഇതിനിടെ ഉപ്പുവെള്ളം കുടിക്കാൻ വാവാ സുരേഷ് പറഞ്ഞതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ചിലർ വളച്ചൊടിച്ചിരുന്നു. വിവാദമായ ആ വിഷയത്തെക്കുറിച്ചും വാവാ സുരേഷ് ഈ എപ്പിസോഡിൽ പ്രതികരിക്കുന്നുണ്ട്. കാണുക ബൈക്ക് വർക്ക്‌ഷോപ്പിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.

|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |