എളേറ്റിൽ: എളേറ്റിൽ എം.ജെ ഹയർസെക്കൻഡറി സ്കൂളിലെ ജൂനിയർ റെഡ് ക്രോസ് (ജെ.ആർ.സി) യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിൽ മെഡിക്കൽ എക്യുപ്‌മെന്റ് എയ്ഡ് സെന്റർ ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി വലിയപറമ്പ് സർവീസ് സഹകരണ ബാങ്ക് നൽകിയ സ്ട്രെച്ചറിന്റെ കൈമാറ്റം ബാങ്ക് പ്രസിഡന്റ്എം.പി.ഹുസൈൻ നിർവഹിച്ചു. സ്കൂൾ പ്രധാനാദ്ധ്യാപകൻ പി.പി. മുഹമ്മദ് ഇസ്മായിൽ ഏറ്റുവാങ്ങി. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അയ്യൂബ് പൂക്കോട്ട്, റംല മുഹമ്മദലി എന്നിവർ പ്രസംഗിച്ചു. പി.ടി.എ പ്രസിഡന്റ് സിദ്ദീഖ് മലബാരി, ബാങ്ക് വൈസ് പ്രസിഡന്റ് കെ.സി. അബ്ദുൽ ജലീൽ, സെക്രട്ടറി ഇക്ബാൽ കത്തറമ്മൽ, പി.പി. മുഹമ്മദ് റാഫി, കെ.കെ. സുൽഫത്ത്, ഇ.കെ. സാബിറ, എ.എം. ഷംസീന, കെ.കെ. കമറുദ്ധീൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |