മടവൂർ: വിദ്യാർത്ഥികളിൽ ശുചിത്വ ശീലങ്ങളും പരിസ്ഥിതി അവബോധവും വളർത്തുകയെന്ന ലക്ഷ്യത്തോടെ മടവൂർ ഗ്രാമ പഞ്ചായത്ത് വിദ്യാർത്ഥി ഹരിത സേനയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ഇക്കോ സെൻസ് സ്കോളർഷിപ്പ് ശുചിത്വ പഠനോത്സവം' മത്സരത്തിൽ ഒന്നാം സ്ഥാനം ആരാമ്പ്രം ജി.എം. യു.പി സ്കൂളും മടവൂർ എ.യു.പി സ്കൂളും പങ്കിട്ടു. വിജയികളായ സ്കൂളുകൾക്കും വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ദിലീപ് പൂളക്കോട്ട് അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ കെ.ടി. അലീന, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സോഷമ സുർജിത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്സി.കെ. ഗിരീഷ് കുമാർ, വി. ഷക്കീല, ഹനീഫ, വി.സി. റിയാസ്ഖാൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |