
കലഞ്ഞൂർ : ഗ്രാമ പഞ്ചായത്തിന്റെ വാർഷിക ബഡ്ജറ്റ് വൈസ് പ്രസിഡന്റും ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ബോബി റോയി അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേഷ് അദ്ധ്യക്ഷത വഹിച്ചു ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സുരേഷ് ബാബു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സജീവ് റാവുത്തർ, ജയകുമാർ, പ്രസന്നകുമാരി, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, നിർവഹണ ഉദ്യോഗസ്ഥർ , ജീവനക്കാർ എന്നിവർ പങ്കെടുത്തു. കാർഷിക മേഖല, അടിസ്ഥാന സൗകര്യ വികസനം, ശുചിത്വം, ട്യൂറിസം മേഖലകൾക്ക് ഉണർവ് നൽകുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |