
പുന്നംപറമ്പ്: കരുമത്ര വടക്കുംമൂല പാടശേഖരത്ത് അനധികൃത മണ്ണെടുപ്പ്. ജനപ്രതിപ്രതിനിധികളുടെയും, കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ തടഞ്ഞ് പൂർവ സ്ഥിതിയിലാക്കി. മാടക്കത്തറ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് പാടശേഖരം. മാസങ്ങൾക്ക് മുമ്പ് ഇവിടെ കിണർ കുഴിക്കാനുള്ള ശ്രമവും ചെറുത്ത് തോൽപ്പിച്ചിരുന്നു. കൃഷി വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകുകയും ചെയ്തു. വാഴാനിപ്പുഴയുടെ നവീകരണവുമായി കരാറുകാരൻ മണ്ണുമാന്ത്രി യന്ത്രം കൊണ്ടുവന്നിരുന്നു. തെക്കുംകര പഞ്ചായത്ത് അംഗങ്ങളായ ഐശ്വര്യ ഉണ്ണി, വി.ഡി.ആന്റണി, കൃഷി ഓഫീസർ ശീതർ റോസ്, പാടശേഖര സെക്രട്ടറി സി.വി.സരേഷ് എന്നിവരുടെ നേതൃത്വത്തിൽ മണ്ണെടുപ്പ് നിർത്തിവയ്പ്പിക്കുകയും മണ്ണ് അതേ സ്ഥലത്തേക്കിട്ട് പൂർവ സ്ഥിതിയിലാക്കുകയുമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |