
തൃശൂർ: കേരള കാർഷിക സർവകലാശാലയിൽ കേരളവും ലക്ഷദ്വീപും ഉൾപ്പെടുന്ന കൃഷി വിജ്ഞാന കേന്ദ്രങ്ങളുടെ വാർഷിക അവലോകനവും ശിൽപ്പശാലയും ആരംഭിച്ചു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ശിൽപ്പശാല ഡോ. വി.വെങ്കട്ട സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. കാർഷിക സർവകലാശാല വിജ്ഞാന വ്യാപന ഡയറക്ടർ ഡോ. ബിനൂ പി.ബോണി അദ്ധ്യക്ഷനായി. കേരളത്തിൽ ശർക്കര ഉൽപ്പാദനത്തിനും വിപണനത്തിനും ഏറെ സാധ്യതയുണ്ടെന്നും വരും വർഷങ്ങളിൽ അതിനു ഊന്നൽ കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു. കോയമ്പത്തൂരിലെ ഷുഗർകെയിൻ ബ്രീഡിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ ഡോ. പി.ഗോവിന്ദരാജ് പ്രഭാഷണം നടത്തി. കാർഷിക സർവകലാശാല മേധാവികളും കാർഷിക വിദഗ്ദ്ധരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |