തൃശൂർ: പറവകൾക്ക് ദാഹജലത്തിനായി സെന്റ് തോമസ് കോളേജിൽ സ്‌നേഹ തണ്ണീർക്കുടം സ്ഥാപിച്ചു. കോളേജ് അങ്കണത്തിൽ ഗാന്ധിസ്മൃതിയിൽ സംഘടിപ്പിച്ച പദ്ധതിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. കെ.എ.മാർട്ടിൻ നിർവഹിച്ചു. പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന അഡ്മിനിസ്‌ട്രേറ്റർ പ്രദീപ് ചെറുവാശ്ശേരി അദ്ധ്യക്ഷനായി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. റീജ ജോൺസൺ, പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന കോർഡിനേറ്റർ ഷാജി തോമസ്, എൻ.എസ്.എസ് കോർഡിനേറ്റർമാരായ ദേവിക തുടങ്ങിയവർ പങ്കെടുത്തു. വേനലിൽ ദാഹജലത്തിനായി വലയുന്ന പറവകൾക്ക് ദാഹജലം നൽകുന്നതിനു വേണ്ടി കേരള പ്രകൃതി സംരക്ഷണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ തുടക്കം കുറിച്ചതാണ് സ്‌നേഹ തണ്ണീർക്കുടം പദ്ധതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |