
കരുനാഗപ്പള്ളി: യുദ്ധത്തിനെതിരെ സമാധാനം എന്ന സന്ദേശമുണർത്തി മനുഷ്യാവകാശ സാമൂഹ്യനീതി ഫോറം കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച മാനിഷാദ സമാധാന സംഗമം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫോറം ചെയർമാൻ അഡ്വ കെ.പി. മുഹമ്മദ് യുദ്ധവിരുദ്ധ സന്ദേശം നടത്തി. താലൂക്ക് പ്രസിഡന്റ് മെഹർ ഖാൻ ചേന്നെല്ലൂർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ, തഴവ സത്യൻ, എം. മൈതീൻകുഞ്ഞ്, സ്വാമി സുകാശാനന്ദ സരസ്വതി, മുനമ്പത്ത് ഷിഹാബ്, കോടിയാട്ട് രാമചന്ദ്രൻ, അയ്യാണിക്കൽ മജീദ്, അനിൽ പിടിക്കൽ, താലൂക്ക് ഭാരവാഹികളായ എം.കെ. വിജയഭാനു , കെ.എസ് പുരം സത്താർ, സെവന്തി കുമാരി, ഗീതാകുമാരി, രതിദേവി, മുഹമ്മദ് പൈലി, രവിന്ദ്രൻ നായർ, ശിവരാജൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |