
പത്തനംതിട്ട: പത്തനംതിട്ടയിൽ കോടതി സമുച്ചയം നിർമ്മിക്കാൻ സ്ഥലുണ്ടെങ്കിലും പണമില്ല. കോടതികൾ ഇപ്പോൾ പ്രവർത്തിക്കുന്നത് മിനിസിവിൽ സ്റ്റേഷൻ കെട്ടിടത്തിലാണ്. കെട്ടിടം അപകടാവസ്ഥയിലായതോടെ കോടതികളും മറ്റ് ഒാഫീസുകളും ഇവിടെ നിന്ന് മാറ്റേണ്ടി വരും. പക്ഷേ കോടതി സമുച്ചയ നിർമ്മാണത്തിന് തറക്കല്ലുപോലും ഇട്ടിട്ടില്ല. മേലെ വെട്ടിപ്രത്താണ് സ്ഥലം കണ്ടെത്തിയത്. ബഡ്ജറ്റിൽ ഫണ്ട് വകയിരുത്തിയെങ്കിൽ മാത്രമേ നിർമ്മാണം ആരംഭിക്കാൻ കഴിയു. സർക്കാരിന്റെ അവസാന ബഡ്ജറ്റ് സമ്മേളനത്തിലും തുക വകയിരുത്തിയിട്ടില്ല.
വിവിധ കോടതികളും സർക്കാർ ഓഫീസുകളും പ്രവർത്തിക്കുന്ന മിനി സിവിൽ സ്‌റ്റേഷൻ കെട്ടിടം അപകടാവസ്ഥയിലാണെന്ന് പൊതുമരാമത്ത് വിഭാഗം കണ്ടെത്തിയതോടെയാണ് കോടതി സമുച്ചയ നിർമ്മാണം വീണ്ടും ചർച്ചയായത്. ജില്ലാ അസ്ഥാനത്തെ 10 കോടതികൾ സിവിൽ സ്‌റ്റേഷനിലും നാലെണ്ണം വാടകക്കെട്ടിടങ്ങളിലുമാണ് . 2009ൽ പത്തനംതിട്ട ബാർ അസോസിയേഷന്റെ ആവശ്യം പരിഗണിച്ചാണ് കോടതി സമുച്ചയത്തിന് സർക്കാർ അനുമതി നൽകിയത്.
2021ൽ പത്തനംതിട്ട വില്ലേജിൽ വെട്ടിപ്പുറത്ത് 6 ഏക്കർ സ്ഥലം ഏറ്റെടുക്കുന്നതിന് ആഭ്യന്തര വകുപ്പിൽ നിന്ന് ഭരണാനുമതി ലഭിച്ചു. സ്ഥലം ഏറ്റെടുക്കുന്നതിന് ന്യായ വില ജില്ലാകളക്ടർ നിശ്ചയിച്ച് നൽകി. മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഭൂമി ഏറ്റെടുക്കുന്നതിന് ആഭ്യന്തര വകുപ്പിൽ നിന്ന് അനുമതി നൽകുന്നതിനും അതിനാവശ്യമായ തുക ലാൻഡ് അക്വിസിഷൻ ഓഫീസറുടെ അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിനും തീരുമാനിച്ചത്.
തുടക്കം മുതൽ മെല്ലെപ്പോക്ക്
@ നടപടി ക്രമങ്ങളിലെ കാലതാമസമാണ് കോടതി സമുച്ചയത്തിന് തടസമായത്. തുടക്കം മുതൽ പദ്ധതിക്ക് മെല്ലെപ്പോക്കായിരുന്നു. 2021ൽ അനുമതി കിട്ടിയെങ്കിലും സ്ഥലം ഏറ്റെടുക്കാനായി ഗസറ്റ് വിജ്ഞാപനം ഇറങ്ങിയത് 2023 മേയിലാണ്.
@ പണത്തിന്റെ ലഭ്യതക്കുറവു കാരണം നടപടികൾ മുന്നോട്ടു പോയില്ല. ഭൂമി ഏറ്റെടുത്ത് റവന്യുവിഭാഗം അറിയിപ്പ് നൽകുന്നതിനും കാലതാമസമുണ്ടായി. റവന്യു വകുപ്പ് ആഭ്യന്തര വകുപ്പിനാണ് സ്ഥലം കൈമാറിയത്. ഭൂ ഉടമകൾക്ക് നൽകേണ്ട നഷ്ടപരിഹാര തുക ആഭ്യന്തര വകുപ്പ് റവന്യു വകുപ്പിന് കൈമാറുകയും ചെയ്തിരുന്നു.
@ ഏറ്റെടുത്ത സ്ഥലം അളന്നു തിട്ടപ്പെടുത്തി അതിരുകല്ലുകൾ സ്ഥാപിച്ചെങ്കിലും പിന്നീട് നീക്കങ്ങളുണ്ടായില്ല. പണം അനുവദിപ്പിക്കുന്നതിന് കാര്യമായ സമ്മർദ്ദങ്ങളും ഉണ്ടായില്ല
സമുച്ചയം പണിയാനുള്ള സ്ഥലം 6 ഏക്കർ
ജില്ലാ അസ്ഥാനത്ത് 10 കോടതികൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |