പന്തളം: വൃത്തിയാക്കാതെ കനാലിൽ വെള്ളം തുറന്നുവിട്ടതോടെ മാലിന്യങ്ങളിൽ തടഞ്ഞ് ഒഴുക്ക് തടസപ്പെട്ടു.
ഇന്നലെ രാവിലെ എട്ടുമണിയോടെ കുരമ്പാലയിൽ കെ.ഐ.പി കനാലിന്റെ അക്യുഡേറ്ററിലാണ് സംഭവം. മാലിന്യം നീക്കി നാലു മണിക്കൂറിന് ശേഷമാണ് വെള്ളം ഒഴുകിത്തുടങ്ങിയത്.
നഗരസഭ കൗൺസിലർ മനോജ് കുമാറിന്റെയും അടൂർ സീനിയർ ഫയർ ഓഫീസർ അനീഷ് രാജിന്റെയും നേതൃത്വത്തിൽ നാട്ടുകാരാണ് കനാൽ ശുചീകരിച്ചത്.മുമ്പ് മാലിന്യം നീക്കം ചെയ്തശേഷമേ കനാൽ തുറന്നുവിടാറുള്ളായിരുന്നു. ഇപ്പോൾ അത് ചെയ്യാറില്ല .മാലിന്യങ്ങളിൽ തട്ടി കനാലിൽ വെള്ളം നിറഞ്ഞു കവിയാറുണ്ട്. വീടുകളിലേക്ക് വെള്ളം കയറിയ സംഭവങ്ങളുമുണ്ട്. ഇങ്ങനെയുണ്ടാകുമ്പോൾ നാട്ടുകാർ കെ.ഐ.പി അധികൃതരെ അറിയിക്കും. അവർ കനാൽ അടയ്ക്കും. പിന്നീട് വെള്ളം കിട്ടാതാകും. ഇതുമൂലം കനാൽ കൊണ്ടുള്ള പ്രയോജനം പലപ്പോഴും ലഭിക്കാറില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |