
തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ മുന്നണികൾ 33 ശതമാനം സീറ്റുകളിലെങ്കിലും സ്ത്രീകളെ മത്സരിപ്പിക്കണമെന്നും അടുത്ത മുഖ്യമന്ത്രി സ്ത്രീയാകണമെന്നും തുല്യ പ്രാതിനിധ്യ പ്രസ്ഥാനം ഭാരവാഹികൾ. സ്ത്രീ സംവരണത്തിനായി വാദിക്കുന്ന എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾ തിരഞ്ഞെടുപ്പിൽ അത് നടപ്പിലാക്കണം. മൂന്നിലൊന്ന് മന്ത്രിസ്ഥാനങ്ങൾ സ്ത്രീകൾക്ക് നൽകുക, സ്ത്രീ പീഡകർക്ക് സീറ്റ് നൽകരുത് തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ സ്ത്രീ സ്ഥാനാർത്ഥികൾ മത്സരിക്കുന്ന ഇടങ്ങളിൽ മാത്രം സ്ത്രീകൾ വോട്ട് നൽകാനും അല്ലാത്തയിടങ്ങളിൽ നോട്ടയ്ക്ക് വോട്ട് ചെയ്യാനും ആഹ്വാനം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ പ്രൊഫ.കുസുമം ജോസഫ്, എം.സുൽഫത്ത്, നെജു ഇസ്മയിൽ, വി. സരിത എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |