
തൃശൂർ: വനിതാ ദിനാചരണത്തോട് അനുബന്ധിച്ച് കേരള സോളിഡ് വേയ്സ്റ്റ് മാനേജ്‌മെന്റ് പ്രോജക്ടിന്റെ സഹകരണത്തോടെ കോർപറേഷൻ വാക്കത്തൺ റാലിയും ഹരിത കർമ്മസേനാ സംഗമവും നടന്നു. വാക്കത്തോൺ റാലി മേയർ ഡോ. ജസ്റ്റിൻ ഫ്‌ളാഗ് ഓഫ് ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ, കോർപറേഷൻ സെക്രട്ടറി, ക്ലീൻ സിറ്റി മാനേജർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ, കെ.എസ്.ഡബ്ലിയു.എം.പി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഹരിതകർമ്മ സേനാ സംഗമം കളക്ടർ ശിഖ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മേയർ ഡോ. നിജി ജസ്റ്റിൻ അദ്ധ്യക്ഷയായി. ഷീന ചന്ദ്രൻ, അരുൺ വിൻസെന്റ് തുടങ്ങിയവർ സംസാരിച്ചു. ഹരിത കർമ്മ സേനാംഗങ്ങളെ മെമന്റോ നൽകി ആദരിച്ചു. മോട്ടിവേഷൻ ക്ലാസ്സും കലാപരിപാടികളും അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |