
തൃശൂർ: വനിതാ, ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന ജില്ലാതല വനിതാദിനാചരണം കളക്ടർ ശിഖ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കളക്ടർ സ്വാതി മോഹൻ റാത്തോഡ് അദ്ധ്യക്ഷയായി. അനീഷ അഷറഫ്, സി.ഡി എൽസി എന്നിവരെ കളക്ടർ ആദരിച്ചു. അഡ്വ. ജോർജ് പുലികുത്തിയിൽ, അഡ്വ. എ.എം.സിമ്മി, സിറ്റി സൈബർ സെൽ എ.എസ്.ഐ: സി. സുജിത്ത് തുടങ്ങിയവർ ക്ലാസെടുത്തു. വനിതാ ശിശു വികസന ഓഫീസർ പി. മീര,ജില്ലാ വനിതാ ശിശു വികസന ഓഫീസ് ഹെഡ് അക്കൗണ്ടന്റ് സി.വി. സുമ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ ടി.യു. സ്മിത, ദീപ ജോസ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |