തൃശൂർ: ഉന്നതവിദ്യാഭ്യാസ കൗൺസിൽ കേരളത്തിലെ യൂണിവേഴ്‌സിറ്റികൾക്ക് നൽകുന്ന കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്കിൽ കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്‌സിറ്റിക്ക് അഞ്ചാം റാങ്ക്. കാർഷികാനുബന്ധ കോളേജുകളിൽ പൂക്കോട് വെറ്ററിനറി കോളേജ് രണ്ടാം റാങ്കും മണ്ണുത്തി വെറ്ററിനറി കോളേജ് നാലാം റാങ്കും തിരുവാഴാംകുന്ന് കോളേജ് ഒഫ് ഏവിയൻ സയൻസസ് ആൻഡ് മാനേജ്‌മെന്റ് ഒമ്പതാം റാങ്കും കരസ്ഥമാക്കി. എൻജിനീയറിംഗ് കോളേജുകളിൽ മണ്ണുത്തി വർഗീസ് കുര്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡെയറി ആൻഡ് ഫുഡ് ടെക്‌നോളജി കോളേജ് 23-ാം റാങ്കും നേടി. മന്ത്രി ഡോ. ആർ ബിന്ദുവിൽ നിന്ന് ഡോ. സി. ലത, ഡോ. ടി എസ് രാജീവ് എന്നിവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |