SignIn
Kerala Kaumudi Online
Sunday, 08 March 2026 4.19 AM IST

പങ്കാളിയെ കിട്ടിയാൽ: കുണ്ടറ സിറാമിക്സിൽ ലോജിസ്റ്റിക്സ് പാർക്ക്

Increase Font Size Decrease Font Size Print Page

കൊല്ലം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുറഖത്തിന്റെ സാദ്ധ്യത പ്രയോജനപ്പെടുത്താൻ കുണ്ടറ സിറാമിക്സ് ആസ്ഥാനത്ത് ഒഴിഞ്ഞുകിടക്കുന്ന ഭൂമിയിൽ ലോജിസ്റ്റിക്സ് പാർക്ക് ആരംഭിക്കാൻ ആലോചന. പദ്ധതിക്കായി സ്വകാര്യ പങ്കാളികളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു.

ഭക്ഷ്യവസ്തുക്കൾ അടക്കം കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുന്ന ആധുനിക സംവിധാനങ്ങളുള്ള വെയർ ഹൗസുകളുള്ള ലോജിസ്റ്റിക്സ് പാർക്കാണ് ലക്ഷ്യമിടുന്നത്. രാജ്യത്ത് നിന്നുള്ള സംസ്കരിച്ച ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതിയിൽ ആറ് ശതമാനത്തോളം കേരളത്തിൽ നിന്നാണ്. അതിന് പുറമേ രാജ്യത്തെ അംഗീകൃത മത്സ്യസംസ്കരണ യൂണിറ്റുകളിൽ 75 ശതമാനവും പ്രവർത്തിക്കുന്നത് കേരളത്തിലാണ്.

ഇവയുടെ കയറ്റുമതി ഉത്പന്നങ്ങൾക്ക് പുറമേ വിഴിഞ്ഞം വഴിയെത്തുന്ന കണ്ടെയ്നറുകളുടെയും സംഭരണ സാദ്ധ്യതയാണ് തേടുന്നത്. ഇ​-കൊമേഴ്സ് വിപണിയുടെ ഭാഗമായും വൻതോതിൽ ഉത്പന്നങ്ങൾ എത്തുന്നുണ്ട്. കാര്യമായ സംഭരണ ശേഷിയില്ലാത്ത കയറ്റുമതിക്കാർക്കും പദ്ധതി പ്രയോജനപ്പെടും.

വിഴിഞ്ഞത്തിന്റെ സംഭരണ കേന്ദ്രം

 വിഴിഞ്ഞം പോർട്ടിലേക്കുള്ള കണ്ടെയ്നറുകളുടെ സംഭരണ കേന്ദ്രമാണ് പ്രധാന ലക്ഷ്യം

 റോഡിന് പുറമേ അഷ്ടമുടി കായലിലൂടെ കൊല്ലം പോർട്ടിലെത്തിച്ചും സിറാമിക്സിൽ നിന്ന് വിഴിഞ്ഞത്തേക്ക് തിരിച്ചും ചരക്ക് നീക്കം നടത്താം

 കൊല്ലം പോർട്ടിലും സമാനമായ പദ്ധതി ആലോചനയിൽ

 കൊല്ലം- തേനി, തിരുമംഗലം ദേശീയപാതകൾക്കടുത്ത്

 സിറാമിക്സിന്റെ നിലവിലെ പ്രവർത്തനത്തെ ബാധിക്കില്ല

 250 മീറ്റർ അപ്പുറം കുണ്ടറ റെയിൽവേ സ്റ്റേഷൻ

ഒഴിഞ്ഞുകിടക്കുന്ന ഭൂമി

7.81 ഏക്കർ

ലക്ഷ്യമിടുന്ന കെട്ടിട വിസ്തൃതി

73800 ചതുരശ്രയടി വിസ്തീർണം

പാട്ട കാലാവധി

30 വർഷം

ഭൂമിയും കെട്ടിടവും നിക്ഷേപമാകും

പദ്ധതിയിൽ ഭൂമിയും കെട്ടിടവും കുണ്ടറ സിറാമിക്സിന്റെ നിക്ഷേപമായി കണക്കാക്കും. ബാക്കി അടിസ്ഥാന സൗകര്യങ്ങൾ സ്വകാര്യ പങ്കാളി ഒരുക്കണം. ആകെ ചെലവാകുന്ന തുകയ്ക്ക് ആനുപാതികമായി ലാഭവിഹിതം സിറാമിക്സിന് ലഭിക്കും. ആറ് മാസത്തിനകം പദ്ധതി യാഥാർത്ഥ്യമാക്കാണ് ശ്രമം.

ലോജിസ്റ്റിക്സ് പാർക്കിനുള്ള സ്വകാര്യ പങ്കാളിയെ കണ്ടെത്താനുള്ള ടെണ്ടർ നടപടികൾ ആരംഭിച്ചു.

കുണ്ടറ സിറാമിക്സ് ആധികൃതർ

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.