കൊച്ചി: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി പ്രകാരമുള്ള ആടുവസന്ത പ്രതിരോധ കുത്തിവയ്പ്പിന്റെ ജില്ലാതല ഉദ്ഘാടനം പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. സൈജൻ നിർവഹിച്ചു. ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് എൻ.കെ. സാബു അദ്ധ്യക്ഷനായി. സീനിയർ വെറ്ററിനറി സർജൻ ഡോ. സലിം മണിഫാൻ, ജില്ലാ കോഓർഡിനേറ്റർ ഡോ. കെ. ജിജേഷ് കുമാർ, പഞ്ചായത്ത്അംഗം സുജ ജയകുമാർ തുടങ്ങിയവർ സംസാരിച്ചു. പദ്ധതി പ്രകാരം നാലുമാസത്തിന് മുകളിൽ പ്രായമുള്ള ആടുകളെയും ചെമ്മരിയാടുകളെയും നിർബന്ധമായും ആടു വസന്ത പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കും. ജില്ലയിലെ മുഴുവൻ ആടു കർഷകരും അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ല മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |