
മലപ്പുറം: കിണറ്റിൽ വീണ
മേൽമുറി പെരുമ്പറമ്പ് ചുങ്കത്ത് നാണത്ത് വീട്ടിൽ സൈദിന്റെ ഒന്നര മാസം പ്രായമായ ആട്ടിൻകുട്ടിയെ രക്ഷപ്പെടുത്തി. അയൽവാസി ഹരിദാസിന്റെ വീട്ടിലെ കിണറിലാണ് ആട്ടിൻകുട്ടി
വീണത്. മുറ്റത്ത് കുട്ടികളോടൊപ്പം കളിക്കുന്നതിനിടെ ആട്ടിൻകുട്ടി അബദ്ധത്തിൽ മൂന്ന് അടിയോളം ഉയരമുള്ള ആൾമറ ചാടിക്കടന്ന് 35 അടിയോളം താഴ്ചയുള്ള കിണറിൽ വീഴുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം നടന്നത്. ഉടനെ
സ്ഥലത്തെത്തിയ മലപ്പുറം അഗ്നിരക്ഷാ സേനയിലെ കെ.സി.മുഹമ്മദ് ഫാരിസ് ആണ് ആട്ടിൻകുട്ടിയെ രക്ഷയോയെടുത്തിയത്
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മുഹമ്മദ് കുട്ടിയുടെ നേതൃത്വ ത്തിൽ
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പി.അമൽ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ പി. അഭിലാഷ്, ഹോം ഗാർഡ് പ്രമോദ് കുമാർ തുടങ്ങിവരും രക്ഷപ്രവർത്തനത്തിൽ പങ്കെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |