SignIn
Kerala Kaumudi Online
Tuesday, 10 March 2026 1.34 AM IST

ഇറാനിലെ പരമോന്നത നേതാവിനെ തിരഞ്ഞെടുത്തു, പക്ഷേ പേര് പുറത്തുപറയില്ല

Increase Font Size Decrease Font Size Print Page
iran-

ടെഹ്റാൻ : അയത്തൊള്ള അലി ഖമനേയിയുടെ പിൻഗാമിയെ ഇറാനിലെ പുരോഹിത സമിതിയായ അസംബ്ലി ഓഫ് എക്സ്പേർട്സ് തിര‌ഞ്ഞെടുത്തതായി റിപ്പോർട്ട്. എന്നാൽ നേതാവിനെ തിരഞ്ഞെടുത്തെങ്കിലും പേര് പ്രഖ്യാപിക്കാൻ ഇറാൻ തയ്യാറായില്ല. ​അ​യ​ത്തൊ​ള്ള​ ​അ​ലി​ ​ഖ​മ​നേ​യി​യു​ടെ ര​ണ്ടാ​മ​ത്തെ​ ​മ​ക​ൻ​ ​മൊ​ജ്ത​ബാ​ ​ഖ​മ​നേ​യി​ ​ത​ന്നെ​യാ​കാം​ ​പി​ൻ​ഗാ​മി​യെ​ന്ന് ​ അഭ്യൂഹമുണ്ട്.​ ​ആ​ദ്യ​ത്തെ​ ​പ​ര​മോ​ന്ന​ത​ ​നേ​താ​വാ​യ​ ​റു​ഹൊ​ള്ള​ ​ഖൊ​മേ​നി​യു​ടെ​ ​ചെ​റു​മ​ക​ൻ​ ​ഹ​സ​ൻ​ ​ഖൊ​മേ​നി,​ ​ഉ​ന്ന​ത​ ​മ​ത​പ​ണ്ഡി​ത​ൻ​ ​അ​യ​ത്തൊ​ള്ള​ ​അ​ലി​റേ​സ​ ​അ​റാ​ഫി,​ ​നാ​ഷ​ണ​ൽ​ ​സെ​ക്യൂ​രി​റ്റി​ ​കൗ​ൺ​സി​ൽ​ ​സെ​ക്ര​ട്ട​റി​ ​അ​ലി​ ​ലാ​രി​ജാ​നി​ ​തു​ട​ങ്ങി​യ​വ​രു​ടെ​ ​പേ​രു​ക​ളും​ ​ ഉയർന്നു കേൾക്കുന്നു.
പ​ര​സ്യ​ ​പ്ര​ഖ്യാ​പ​ന​ത്തി​ന് ​മു​മ്പ് ​'​ചി​ല​ ​ത​ട​സ​ങ്ങ​ൾ​'​ ​നീ​ങ്ങേ​ണ്ട​തു​ണ്ടെ​ന്നാ​ണ് ​സ​മി​തി​ ​പ്ര​തി​നി​ധി​ക​ൾ​ ​പ്ര​തി​ക​രി​ച്ച​ത്.​ 88​ ​അം​ഗ​ങ്ങ​ളാ​ണ് ​അ​സം​ബ്ലി​ ​ഒ​ഫ് ​എ​ക്‌​സ്‌​പേ​ർ​ട്‌​സി​ലു​ള്ള​ത്.​ ​ അതേസമയം ഖമനേയിയുടെ പിൻഗാമി ആരായിരുന്നാലും ഇല്ലാതാക്കുമെന്നാണ് ഇസ്രയേലിന്റെ ഭീഷണി.

ഇറാനിലെ അടുത്ത നേതാവിനെ തിരഞ്ഞെടുക്കുന്നതിൽ യു.എസിന് പങ്കുണ്ടാകണമെന്നും അല്ലാത്തവരെ അംഗീകരിക്കില്ലെന്ന് ട്രംപിന്റെ ഭീഷണിയും ഉണ്ട്. ഖമനേയിയുടെ മകൻ മൊജ്തബ ഖമനേയിയെ അംഗീകരിക്കില്ലെന്നും ട്രംപ് പറഞ്ഞിരുന്നു. 37​ ​വ​ർ​ഷം​ ​ഇ​റാ​നെ​ ​ന​യി​ച്ച​ ​പ​ര​മോ​ന്ന​ത​ ​നേ​താ​വ് ​അ​യ​ത്തൊ​ള്ള​ ​അ​ലി​ ​ഖ​മ​നേ​യി​യെ​ ​യു​ദ്ധ​ത്തി​ന്റെ​ ​ആ​ദ്യ​ ​ദി​ന​മാ​യ​ ​ഫെ​ബ്രു​വ​രി​ 28​ന് ​ഇ​സ്ര​യേ​ലും​ ​യു.​എ​സും​ ​ചേ​ർ​ന്ന് ​വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ​ ​വ​ധി​ച്ചി​രു​ന്നു.​ ​പി​ൻ​ഗാ​മി​ക​ളെ​യും​ ​ഇ​ല്ലാ​താ​ക്കു​മെ​ന്നാ​ണ് ​ഇ​സ്ര​യേ​ൽ​ ​നി​ല​പാ​ട് .

TAGS: NEWS 360, WORLD, WORLD NEWS, IRAN WAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.