മുണ്ടയ്ക്കൽ: ഗവ. എൽ.പി.എസ് തുമ്പറ മുണ്ടയ്ക്കൽ സ്കൂൾ വാർഷികാഘോഷം എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുഖ്യപ്രഭാഷണവും സമ്മാനദാനവും മേയർ എ.കെ. ഹഫീസ് നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.അജിത് കുമാർ അദ്ധ്യക്ഷനായി. ശാസ്ത്രമേള വിജയികൾക്കുള്ള സമ്മാനദാനം നഗരാസൂത്രണ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കുരുവിള ജോസഫ് നിർവഹിച്ചു. അങ്കണവാടി അദ്ധ്യാപകരെ ആദരിക്കൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ആന്റണി പീറ്ററും മെറിറ്റ് അവാർഡ് വിതരണം മുണ്ടയ്ക്കൽ കൗൺസിലർ ജയലക്ഷ്മിയും കലോത്സവ വിജയികൾക്കുള്ള സമ്മാനദാനം ഉദയ മാർത്താണ്ഡപുരം കൗൺസിലർ ധന്യയും നിർവഹിച്ചു. കായിക വിജയികൾക്കുള്ള സമ്മാനദാനം പി.ടി.എ പ്രസിഡന്റ് ജോസ് സെബാസ്റ്റ്യനും കലാ പ്രതികളെ ആദരിക്കൽ മജീഷ്യൻ ഡോ. ഇടയ്ക്കിടം ശാന്തകുമാറും നിർവഹിച്ചു. ഹെഡ്മാസ്റ്റർ എസ്.ശ്രീഹരി, എഫ്.എസ്.എ പ്രസിഡന്റ് സുവർണകുമാർ, സെക്രട്ടറി മുണ്ടയ്ക്കൽ രാജശേഖരൻ, ടി.ആർ.എ പ്രസിഡന്റ് അഡ്വ.വേണു ജെ.പിള്ള, തുമ്പറ ക്ഷേത്രസമിതി പ്രസിഡന്റ് അഡ്വ.കെ.ടി. അനിൽരാജ്, മുണ്ടയ്ക്കൽ സഹകരണ സംഘം പ്രസിഡന്റ് അഡ്വ. കെ.എസ്.ജ്യോതി തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |