SignIn
Kerala Kaumudi Online
Tuesday, 10 March 2026 4.05 AM IST

കൊടും ചൂടിൽ ഒപ്പംകൂടുന്നു ചിക്കൻപോക്സ്, മഞ്ഞപ്പിത്തം

Increase Font Size Decrease Font Size Print Page

കഴിഞ്ഞ 5 വരെ 751 പേർക്ക് ചിക്കൻപോക്സ്, 78 പേർക്ക് മഞ്ഞപ്പിത്തം

കൊല്ലം: കടുത്ത ചൂടിനൊപ്പം ചിക്കൻപോക്സും മഞ്ഞപ്പിത്തവും ജില്ലയിൽ വ്യാപിക്കുന്നു. ഈ വർഷം കഴിഞ്ഞ 5 വരെ 751 പേർക്ക് ചിക്കൻപോക്സും 78 പേർക്ക് മഞ്ഞപ്പിത്തവും (ഹെപ്പറ്റൈറ്റിസ് എ) റിപ്പോർട്ട് ചെയ്തു. കടുത്ത ചൂടാണ് ചിക്കൻ പോക്സിന്റെ അടിസ്ഥാനം. വേനൽക്കാലത്തെ കുടിവെള്ളക്ഷാമം മഞ്ഞപ്പിത്ത ഭീഷണിയും ഉയർത്തുന്നു.

മഞ്ഞപ്പിത്ത ബാധിത മേഖലകളിൽ മലിനജലത്തിന്റെ ഉപയോഗം കൂടുന്നുവെന്ന് ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. പച്ചവെള്ളം കുടിക്കുന്ന ശീലം, പുറമേ നിന്നുള്ള പാനീയങ്ങളുടെ ഉപയോഗം, ശുദ്ധമല്ലാത്ത വെള്ളത്തിൽ നിർമ്മിക്കുന്ന ഐസ്, ശുചിത്വമില്ലായ്മ എന്നിവയും കാരണങ്ങളാണ്. 2 മുതൽ 6 ആഴ്ച വരെ ഇടവേളയിലാണ് ലക്ഷണങ്ങൾ പ്രകടമാകുന്നത്. പ്രതിരോധശേഷി കുറഞ്ഞവരിലും എച്ച്.ഐ.വി, കരൾ രോഗങ്ങൾ ഉള്ളവരിലുമാണ് രോഗം തീവ്രമാകുന്നത്. രക്ത പരിശോധനയിലൂടെയാണ് സ്ഥിരീകരണം. ശരീരത്തിൽ വൈറസ് പ്രവർത്തിക്കുന്നത് മൂലം കോശങ്ങൾ നശിച്ച് കരളിന്റെ പ്രവർത്തനം തകരാറിലാവും.

വെരിസെല്ല സോസ്​റ്റർ എന്ന വൈറസാണ് ചിക്കൻപോക്സ് പരത്തുന്നത്. വൈറസിന്റെ ഇൻക്യുബേഷൻ സമയം 10-21 ദിവസമാണ്. ശരീരത്തിൽ കുമിളകൾ പൊന്തിത്തുടങ്ങുന്നതിന് രണ്ട് ദിവസം മുമ്പുതൊട്ട് 58 ദിവസംവരെ അണുക്കൾ പകരാനുള്ള സാദ്ധ്യതയുണ്ട്. രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴുമാണ് രോഗാണുക്കൾ വായുവിലൂടെ പകരുന്നത്. 10 വയസിന് താഴെയുള്ള കുട്ടികളിൽ രോഗ സാദ്ധ്യത ഏറെയുണ്ട്.

ലക്ഷണങ്ങൾ

 ഹെപ്പറ്റൈറ്റിസ് എ

ഹെപ്പറ്റൈറ്റിസ് എ വൈറസ് ബാധിച്ചാൽ 80- 95 ശതമാനം കുട്ടികളിലും 10-25 ശതമാനം മുതിർന്നവരിലും രോഗലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. 28 ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങളുണ്ടാവാം. ക്ഷീണം, പനി, വയറുവേദന, ഓക്കാനം, ഛർദ്ദി, വയറിളക്കം, വിശപ്പില്ലായ്മ, ചൊറിച്ചിൽ എന്നിവയുണ്ടാവാം. കണ്ണിലെ വെളുത്ത ഭാഗം, മൂത്രം, ത്വക്ക്, നഖങ്ങൾ എന്നിവ മഞ്ഞ നിറത്തിലാവും

ചിക്കൻപോക്സ്

പനി, ശരീരവേദന, ശരീരത്തിൽ കുമിളകൾ എന്നിവയുണ്ടാവും. കഠിനമായ ക്ഷീണവും ലക്ഷണമാണ്. രോഗത്തിന്റെ ആരംഭത്തിൽ തലയുൾപ്പെടെയുള്ള ശരീരഭാഗങ്ങളിൽ ചെറിയ ചുവന്ന തടിപ്പുകൾ പ്രത്യക്ഷപ്പെടും. മുഖം,നെഞ്ച്,തലയോട്ടി എന്നിവിടങ്ങളിലാണ് ആദ്യം കുരുക്കൾ പ്രത്യക്ഷപ്പെടുക.

പ്രതിരോധം അനി​വാര്യം

 കിണർ ക്ലോറിനേറ്റ് ചെയ്യണം

 സെപ്ടിക് ടാങ്കും കിണറും തമ്മിൽ അകലമുണ്ടെന്ന് ഉറപ്പാക്കണം

ശുചിത്വമുള്ള ആഹാരം, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ ഉപയോഗിക്കണം

 ശുദ്ധത ഉറപ്പില്ലാത്ത സിപ്പ് അപ്പ്, ഐസ്‌ക്രീം, മറ്റ് ശീതള പാനീയങ്ങൾ തുടങ്ങിയവ കഴിക്കരുത്

 രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും പങ്കിടരുത്

 രോഗബാധിതർ വായുസഞ്ചാരമുള്ള മുറിയിൽ വിശ്രമിക്കണം

 ധാരാളം വെള്ളവും പഴവർഗ്ഗങ്ങളും കഴിക്കുക, വിശ്രമിക്കുക

 മറ്റുള്ളവരുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക

 രോഗിയുമായി ഇടപെടുമ്പോൾ മാസ്ക് ധരിക്കുക

ജില്ലയിലെ രോഗബാധിതർ (ചിക്കൻപോക്സ് , ഹെപ്പറ്റൈറ്റിസ് എ)

ജനുവരി: 234, 40

ഫെബ്രുവരി: 457, 35
മാർച്ച് 5 വരെ: 60, 3

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.