
പള്ളുരുത്തി: കലാകാരന്മാരുടെ സംസ്ഥാന സംഘടനയായ സവാക്കിന്റെ കൊച്ചി മേഖല വാർഷികാഘോഷം ഇടക്കൊച്ചി വലിയകുളം കുട്ടിക്കൃഷ്ണൻ വൈദ്യർ സ്റ്റേജിൽ കെ.എം.ധർമ്മൻ ഉദ്ഘാടനം ചെയ്തു. പീറ്റർ ജോസ് അദ്ധ്യക്ഷനായി. കെ.സി.ധർമ്മൻ, എം.വി.രമേഷ് ചന്ദ്രൻ, ലസിത പീറ്റർ, കെ.ജെ.ബെയ്സിൽ, ജി.കെ.പിള്ള തെക്കേടത്ത്, ഇടക്കൊച്ചി സലിംകുമാർ, ഒ.കെ.പ്രകാശൻ എന്നിവർ സംസാരിച്ചു. ഗായിക ജെസി ജോയി, കലാകാരന്മാരായ കെ.എൻ.ശാന്താറാം. വൈക്കം അരുൺ കുമാർ, സുപ്രി അറക്കൽ, സാംസൺ കൊച്ചി, അജയൻ ഇടക്കൊച്ചി, നോർ ബർട്ട് കോയിൽ, പുഷ്പവിശ്വംഭരൻ, സൈറ റഷീദ്, സീന ലെനിൻ, പൊന്നപ്പൻ സൗദി, വിനോദ് സരോവരം എന്നിവരെ ചടങ്ങിൽ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |