
അതിരപ്പിള്ളി: വെട്ടിക്കുഴിയിലെ തോട്ടത്തിൽ വീണ്ടും കാട്ടാന ആക്രമണം. മുന്നൂറോളം വാഴകൾ നശിപ്പിച്ചു. നാല് ദിവസം മുമ്പ് ഇവിടെ എണ്ണൂറോളം വാഴകൾ ആനക്കൂട്ടം നശിപ്പിച്ചിരുന്നു. രണ്ടുകൈ വീരഞ്ചിറ കണ്ണിക്കുളം രവി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നിടത്തായിരുന്നു ആനകളുടെ വിളയാട്ടം. നേന്ത്ര, റോബസ്റ്റ, പൂവൻ തുടങ്ങി 1500ഒാളം വാഴകളാണ് ഇക്കുറി രവി കൃഷി ചെയ്തത്. രവിയുടെ തോട്ടത്തിൽ ഇത് നാലാം തവണയാണ് ആനകൾ വിളകൾ നശിപ്പിച്ചത്. കൃഷി വകുപ്പിനും മറ്റും അപേക്ഷ നൽകിയെങ്കിലും ഇതുവരെയും നഷ്ടപരിഹാരം ലഭിച്ചില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |