മുളങ്കുന്നത്തുകാവ്: മെഡിക്കൽ കോളേജിൽ നിർമ്മാണം പൂർത്തീകരിച്ചതും നിർമ്മാണം ആരംഭിക്കുന്നതുമായ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് ഓൺലൈനായി നിർവഹിച്ചു. അമ്മയും കുഞ്ഞും ബ്ലോക്കിന്റെയും സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെയും നിർമ്മാണ പ്രവർത്തനം അവസാന ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. 22.53 കോടി ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ പ്രവർത്തന ഉദ്ഘാടനവും നാല് കോടി ചെലവഴിച്ച് നിർമ്മാണം ആരംഭിക്കുന്ന വിവിധ പ്രവൃത്തികളുടെ നിർമ്മാണ ഉദ്ഘാടനവുമാണ് നടന്നത്. പ്രിൻസിപ്പാൾ ഡോ.പി.എസ്.ഇന്ദു, ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ.എം.രാധിക, മിനി ഹരിദാസ്, സിന്ധു അജയ്കുമാർ, റിമ ബൈജു, ഡോ.പി.എം.ഷമീന തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |