പാലാ: തൊടുപുഴ റൂട്ടിൽ അന്തീനാട് അമ്പലത്തിന് സമീപം പാട്ടത്തിൽ വളവിലുള്ള തോട്ടിൽ കഴിഞ്ഞ രാത്രിയിൽ ടാങ്കറിൽ കൊണ്ടുവന്നു കക്കൂസ് മാലിന്യം തള്ളി. രാവിലെ നടക്കാനിറങ്ങിയ പ്രദേശവാസികൾ കടുത്ത ദുർഗന്ധത്തെ തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഉടൻ തന്നെ പാലാ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സി.സി.ടി.വി പരിശോധിക്കുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. രാത്രിസമയത്ത് റോഡുവക്കിൽ മാലിന്യം തള്ളുന്നത് പതിവാണെന്ന് നാട്ടുകാർ ആരോപിച്ചു. പൊലീസ് പട്രോളിംഗ് ഇടറോഡുകളിലേക്ക് വ്യാപിപ്പിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |