
തൃശൂർ: കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കോർപറേഷൻ റിഫ്ളക്ഷൻ ബാൻഡ് വിതരണ പദ്ധതി ഇന്ന് ആരംഭിക്കും. കുറഞ്ഞ വെളിച്ചമുള്ള സമയങ്ങളിൽ റോഡിലൂടെ സഞ്ചരിക്കുന്നവർ വാഹനമോടിക്കുന്നവരുടെ ശ്രദ്ധയിൽപ്പെടാൻ സഹായിക്കുന്നതിനായി ഇസാഫ് ബാങ്കിന്റെ സഹകരണത്തോടെയാണ് പ്രതിഫലന സുരക്ഷാ ബാൻഡുകൾ വിതരണം. രാവിലെ ആറിന് പാറമേക്കാവ് അമ്പലത്തിന്റെ മുൻവശത്ത് ആദ്യഘട്ടം നൂറോളം ബാൻഡുകൾ വിതരണം ചെയ്യും.
മോണിംഗ് വാക്ക് ചെയ്യുന്നവർ, വാക്കേഴ്സ് ക്ലബ് അംഗങ്ങൾ, പത്രവിതരണത്തിൽ ഏർപ്പെടുന്നവർ തുടങ്ങിയവർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്ന് മേയർ ഡോ.നിജി ജസ്റ്റിൻ അറിയിച്ചു. റോഡിലൂടെ നടക്കുന്നവരെ വാഹനം ഇടിക്കുന്നത് പതിവായതോടെയാണ് കോർപറേഷന്റെ സഹകരണത്തോടെ ഇസാഫുമായി പദ്ധതി നടപ്പാക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |