കളമശേരി: വ്യവസായ മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഒപ്പം മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തവർക്കുള്ള കണ്ണടകൾ വിതരണം ചെയ്തു. നേത്രപരിശോധനയുടെ ഭാഗമായി പുതിയ കണ്ണട നിർദ്ദേശിക്കപ്പെട്ട 518 പേർക്കാണ് മന്ത്രി പി. രാജീവ് കണ്ണടകൾ നൽകിയത്. 50 പേർക്ക് കേൾവി സഹായികളും വിതരണം ചെയ്തു. അഞ്ച് വർഷങ്ങളിലായി 2746 കണ്ണടകളാണ് വിതരണം ചെയ്തത്. 166 കേൾവി സഹായികളും നൽകി. കളമശേരി തിമിര വിമുക്തമണ്ഡലമായി മാറുന്ന ലക്ഷ്യത്തിലേക്ക് എത്തുകയാണെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. നഗരസഭാ ചെയർമാൻ ജമാൽ മണക്കാടൻ അദ്ധ്യക്ഷനായി. ഏലൂർ നഗരസഭാ ചെയർപേഴ്സൺ ലെയ്ജി സജീവൻ, എ.ആർ. രഞ്ജിത് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |