SignIn
Kerala Kaumudi Online
Saturday, 25 April 2026 7.49 AM IST

പട്ടികജാതി സംവരണം അട്ടിമറിച്ച് നിയമനം

Increase Font Size Decrease Font Size Print Page

തൃശൂർ: എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ 214 കരാർ ദിവസവേതന ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള മന്ത്രി സഭാ തീരുമാനം പിൻവലിക്കണമെന്ന് ബി.ജെ.പി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട്. ഈ നിയമനങ്ങൾ പി.എസ്.സി റാങ്ക് ലിസ്റ്റിൽ നിന്നാക്കണം. കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്ററിൽ 13 പുതിയ തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തുന്നതിലും പട്ടികജാതി സംവരണം പാലിക്കണം. സ്‌പെഷ്യൽ മൊബൈൽ സ്‌ക്വാഡ് യൂണിറ്റുകളുടെ പ്രവർത്തനത്തിനായി 41 അധിക തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്താൻ മന്ത്രിസഭാ തീരുമാനിച്ച സാഹചര്യത്തിൽ ഈ തസ്തികകളിലെ നിയമനവും പി.എസ്.സി വഴി റാങ്ക് ലിസ്റ്റുകളിൽ നിന്നാകണം. പിൻവാതിൽ നിയമനങ്ങൾക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും ഷാജുമോൻ വട്ടേക്കാട് പറഞ്ഞു

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.