SignIn
Kerala Kaumudi Online
Saturday, 14 March 2026 12.17 AM IST

'പ്ളേയിംഗ് ഇലവനിൽ നിന്നൊഴിവാക്കിയപ്പോൾ സഞ്ജു സമീപിച്ചു', ആവശ്യപ്പെട്ടത് ഒറ്റക്കാര്യമെന്ന് സൂര്യകുമാർ യാദവ്

Increase Font Size Decrease Font Size Print Page
sanju-samson

അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്ത് ഇന്ത്യ കിരീടം നിലനിര്‍ത്തിയതിന്റെ അഭിമാനത്തിലാണ് ഓരോ ഇന്ത്യക്കാരനും. ടൂര്‍ണമെന്റിലെ താരമായി സഞ്ജു സാംസണ്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തപ്പോള്‍ മലയാളികള്‍ക്ക് സന്തോഷം ഇരട്ടിയാവുകയും ചെയ്തു. ഇപ്പോഴിതാ സഞ്ജു സാംസണുമായി നടത്തിയ സ്വകാര്യ സംഭാഷണത്തെക്കുറിച്ച് ക്യാപ്‌ടൻ സൂര്യകുമാർ യാദവിന്റെ വെളിപ്പെടുത്തൽ ശ്രദ്ധനേടുകയാണ്.

'മുൻനിരയിൽ ബാറ്റ് ചെയ്യാൻ സാധിക്കുന്ന കീപ്പറാണ് സഞ്ജു സാംസൺ. ഒരിക്കൽ അദ്ദേഹം എന്നോടുവന്ന് ചോദിച്ചത് ഇപ്പോഴും ഓർക്കുന്നു, ടീമിന് എന്നിൽ നിന്ന് എന്താണ് വേണ്ടതെന്ന് പറയൂ എന്നായിരുന്നു അവന്റെ ചോദ്യം. ആക്രമണങ്ങളെ തകർത്തെറിയുന്ന അതേ സഞ്ജു സാംസണെ ഞങ്ങൾക്ക് വേണമെന്ന് പറഞ്ഞു. ഇതുകേട്ട് അദ്ദേഹം ടീമംഗങ്ങളോടായി പറഞ്ഞു 'നമ്മൾക്കെന്താണോ വേണ്ടത് എന്നതിനപ്പുറം ടീമിനെന്താണോ വേണ്ടത്, നമ്മൾ അങ്ങനെ തന്നെ കളിക്കും. അപ്പോൾ മാത്രമേ പ്രത്യേകമായി നമുക്കെന്തെങ്കിലും നേടാനാകൂ 'എന്ന്.

കളിക്കാനിറങ്ങാത്ത സമയത്തും ഞാൻ അദ്ദേഹത്തോട് സംസാരിച്ചിരുന്നു. ഇത് ബുദ്ധിമുട്ടേറിയ സമയമാണെന്നും അത് സധൈര്യം അംഗീകരിക്കണമെന്നും പറഞ്ഞു. ദൈവം എന്താണോ എഴുതിയിരിക്കുന്നത് അത് ലഭിക്കുമെന്ന് പറഞ്ഞു. അവസരം ലഭിക്കുകയാണെങ്കിൽ അത് പിടിച്ചെടുക്കാനും ആ നിമിഷം ലോകത്തെ സാക്ഷിയാക്കാനും അദ്ദേഹം സ്വയം തയ്യാറെടുക്കുകയായിരുന്നു'- എന്നാണ് സൂര്യകുമാർ യാദവ് സഞ്ജുവുമൊത്തുള്ള സംഭാഷണത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

TAGS: NEWS 360, SPORTS, SANJU SAMSON, SURYA KUMAR YADAV, TWENTY20 WORLDCUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.