ആലുവ: എടത്തല വ്യവസായ മേഖലയിൽ എടത്തല - പേങ്ങാട്ടുശേരി റോഡിലെ പെരിയാർവാലി ഇറിഗേഷൻ കനാൽ പാലത്തിന് സമീപം അപ്രോച്ച് റോഡിനായി പി.വി.ഐ.പി കനാൽ വകുപ്പിന്റെ അധീനതയിലുള്ള അഞ്ച് സെന്റ് (2.028 ആർ) സ്ഥലം വിട്ടുനൽകി സർക്കാർ ഉത്തരവ് ഇറക്കിയതായി അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു.
വാഹനഗതാഗത സൗകര്യത്തിന് പുതിയ പാലം നിർമ്മിക്കുന്നതിനായി 1.6 കോടി രൂപ നേരത്തെ അനുവദിച്ചെങ്കിലും അപ്രോച്ച് റോഡിന് വീതിയില്ലാത്തതിനാൽ ടെൻഡർ നടപടികൾ വൈകുകയായിരുന്നു. തുടർന്ന് അൻവർ സാദത്ത് എം.എൽ.എ നടത്തിയ നിരന്തരശ്രമങ്ങളുടെ ഫലമായാണ് സ്ഥലം അനുവദിച്ച് ഉത്തരവായത്. സ്ഥലം അനുവദിച്ച സാഹചര്യത്തിൽ കനാൽ പാലം പദ്ധതിയുടെ സാങ്കേതികാനുമതി ലഭ്യമാക്കി ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമ്മാണം ആരംഭിക്കുമെന്ന് എം.എൽ.എ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |