
തൃശൂർ: ഗ്ലോക്കോമ വാരാഘോഷത്തിന്റെ ഭാഗമായി ഡോ. റാണി മേനോൻ മാക്‌സ് വിഷൻ ഐ ഹോസ്പിറ്റലിന്റെ 'വെളിച്ചം' കാമ്പയിൻ. ഇതിന്റെ ഭാഗമായി ആശുപത്രിയുടെ കുന്നംകുളം ബ്രാഞ്ചിൽ ഇന്ന് രാവിലെ എട്ടു മുതൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടക്കും. തൃശൂരിൽ സ്വരാജ് റൗണ്ടിൽ ഞായറാഴ്ച രാവിലെ 7.30ന് വാക്കത്തോൺ സംഘടിപ്പിക്കും. മാനേജിംഗ് ഡയറക്ടർ ഡോ. റാണി മേനോൻ ഫ്‌ളാഗ് ഓഫ് ചെയ്യും. 130ഓളം പേർ വാക്കത്തോണിൽ പങ്കെടുക്കുമെന്ന് ഡയറക്ടർ പാർവതി മേനോൻ, എ.അജിത് കുമാർ, ചിഞ്ചു സുധീഷ്, മനിത സുജിത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |