SignIn
Kerala Kaumudi Online
Friday, 24 April 2026 12.00 AM IST

നന്മ സർഗ്ഗ വനിത സംസ്ഥാന സമ്മേളനം

Increase Font Size Decrease Font Size Print Page
sargavanitha

പയ്യന്നൂർ : മലയാള കലാകാരന്മാരുടെ ദേശീയ സംഘടന നന്മയുടെ വനിത കൂട്ടായ്മയായ സർഗ്ഗ വനിത ആറാമത് സംസ്ഥാന സമ്മേളനം ആക്ടിവിസ്റ്റും ചലച്ചിത്ര താരവുമായ ഗായത്രി വർഷ ഉദ്ഘാടനം ചെയ്തു.പയ്യന്നൂർ ആരാധന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്സൺ പി.ശ്യാമള അദ്ധ്യക്ഷത വഹിച്ചു.

കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവും സർഗ്ഗ വനിത സംസ്ഥാന പ്രസിഡന്റും സിനിമ താരവുമായ സി.രമാദേവിയെ ചടങ്ങിൽ ആദരിച്ചു. സംഘാടക സമിതി ചെയർമാൻ എം.പ്രസാദ് ,നഗരസഭ കൗൺസിലർമാരായ കെ.വി.മോഹനൻ, എ.കെ.ശ്രീജ, എൻ.വി.സുമ , സർഗ്ഗ വനിത സംസ്ഥാന കമ്മിറ്റി അംഗം പി.ഉമാദേവി സംസാരിച്ചു. ഭാരവാഹികൾ: അജിത നമ്പ്യാർ (പ്രസിഡന്റ്) , ഷീലാമണി (സെക്രട്ടറി),പി.ഉമാദേവി (ട്രഷറർ).

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.