ഒല്ലൂർ: പശ്ചാത്തല മേഖലയിൽ നടന്നത് മാസ്മരിക വികസനമായിരുന്നെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. തൃശൂർ സുവോളജിക്കൽ പാർക്ക് റോഡിലെ പുത്തൂർ സമാന്തര പാലത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. റവന്യൂമന്ത്രി കെ.രാജൻ അദ്ധ്യക്ഷനായി.
പഞ്ചായത്ത് പ്രസിഡന്റ് ജോബി ജോസ് മുഖ്യാതിഥിയായി. പൊതുമരാമത്ത് എക്‌സി. എൻജിനിയർ സി.എം.സ്വപ്‌ന സാങ്കേതിക റിപ്പോർട്ട് അവതരിപ്പിച്ചു. രാജി ഗരീജ, ഷീന പൊറ്റേക്കാട്, പി.എസ്.അഖിൽ, കെ.വി.സജു, മുൻ ജനപ്രതിനിധികളായ വി.വി.മുരളീധരൻ, ജയൻ തെക്കെത്തറ, ടി.എസ്.മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് സ്വാഗതവും പൊതുമരാമത്ത് അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ എൻ.ജി.ബിനു നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |