
ഡെറാഡൂൺ : ഇന്ത്യൻ ക്രിക്കറ്റർ കുൽദീപ് യാദവ് വിവാഹിതനായി. ഇന്നലെ ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടന്ന ചടങ്ങിലാണ് കുൽദീപ് തന്റെ ബാല്യകാല സുഹൃത്ത്കൂടിയായ വൻഷിക ഛദ്ദയ്ക്ക് മിന്നുചാർത്തിയത്. രോഹിത് ശർമ്മ,വിരാട് കൊഹ്‌ലി, യുസ്‌വേന്ദ്ര ചഹൽ, സൂര്യകുമാർയാദവ്, ജസ്പ്രീത് ബുംറ, സുനിൽ ഗാവസ്കർ,റിങ്കു സിംഗ്, തിലക് വർമ്മ, സുരേഷ് റെയ്ന,മുഹമ്മദ് കൈഫ്,പിയൂഷ് ചൗള തുടങ്ങിയവർ കുൽദീപിന്റെ വിവാഹചടങ്ങുകളിൽ പങ്കുകൊള്ളാനെത്തി. ചൊവ്വാഴ്ച ലക്നൗവിൽ വിവാഹസത്കാരമുണ്ട്. ട്വന്റി-20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമാണ് കുൽദീപ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |