SignIn
Kerala Kaumudi Online
Saturday, 25 April 2026 4.32 AM IST

സി.പി.എം സ്ഥാനാർഥികൾ

Increase Font Size Decrease Font Size Print Page

എ.സി മൊയ്തീൻ (കുന്നംകുളം)
കുന്നംകുളത്ത് തുടർച്ചയായി മൂന്നാം മത്സരം. 2016ൽ കുന്നംകുളത്തുനിന്ന് വിജയിച്ച് മന്ത്രിയായി. 2004ൽ വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പിൽ മന്ത്രി കെ.മുരളീധരനെ പരാജയപ്പെടുത്തി സംസ്ഥാനതലത്തിൽ ശ്രദ്ധേയനായി. 2006 ൽ ഇവിടെനിന്ന് വീണ്ടും ജയം. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം. സി.പി.എം ജില്ലാ സെക്രട്ടറിയായി. എസ്.എഫ്.ഐയിലൂടെ പൊതുരംഗത്തെത്തി. ഡി.വൈ.എഫ്.ഐ വടക്കാഞ്ചേരി ബ്ലോക്ക് സെക്രട്ടറിയായി. തെക്കുംകര പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചു.


ഡോ. ആർ.ബിന്ദു (ഇരിങ്ങാലക്കുട)
ഇരിങ്ങാലക്കുടയിൽ തുടർച്ചയായി രണ്ടാം മത്സരം. നിലവിൽ സംസ്ഥാന ഉന്നത വിദ്യാഭ്യാസമന്ത്രി. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റിയംഗവും. കേരളവർമ കോളേജ് പ്രിൻസിപ്പാളായിരുന്നു. തൃശൂർ കോർപറേഷന്റെ ആദ്യ വനിതാ മേയർ. കലിക്കറ്റ് സർവ്വകലാശാല സിൻഡിക്കേറ്റ് അംഗമായി. എസ്.എഫ്.ഐയിലൂടെ പൊതുരംഗത്തെത്തി. ജില്ലാ കമ്മിറ്റിയംഗമായിരുന്നു. പൊളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവനാണ് ജീവിത പങ്കാളി.


സേവ്യർ ചിറ്റിലപ്പിള്ളി (വടക്കാഞ്ചേരി)

വടക്കാഞ്ചേരിയിൽ തുടർച്ചയായി രണ്ടാം മത്സരം. സി.പി.എം ജില്ല സെക്രട്ടേറിയറ്റംഗം. തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറിയും സി.ഐ.ടി.യു ജില്ലാ സെക്രട്ടറിയുമാണ്. ജനറൽ വർക്കേഴ്‌സ് യൂണിയൻ ജില്ലാ പ്രസിഡന്റാണ്. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. അത്താണി സിൽക്ക് ഡയറക്ടർ ബോർഡ് അംഗമായി പ്രവർത്തിച്ചു. അത്താണി സിൽക്ക് തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) പ്രസിഡന്റാണ്.

കെ.കെ. രാമചന്ദ്രൻ (പുതുക്കാട്)

പുതുക്കാട്ടുനിന്ന് തുടർച്ചയായി രണ്ടാം മത്സരം. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗവും സി.ഐ.ടി.യു ജില്ലാ പ്രസിഡന്റുമാണ്. നിലവിൽ കേരള അൺ എയ്ഡഡ് സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ്, ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ പ്രസിഡന്റ്. എസ്.എഫ്.ഐയിലൂടെ പൊതുരംഗത്തെത്തി. ജില്ലാ വൈസ്പ്രസിഡന്റായിരുന്നു. ഡി.വൈ.എഫ്.ഐ ജില്ലാ ട്രഷററും സംസ്ഥാന കമ്മിറ്റി അംഗവുമായി പ്രവർത്തിച്ചു.

എൻ.കെ. അക്ബർ (ഗുരുവായൂർ)
ഗുരുവായൂരിൽനിന്ന് തുടർച്ചയായ രണ്ടാം മത്സരം. സി.പി.എം ചാവക്കാട് ഏരിയാ കമ്മിറ്റിയംഗമാണ്. ഗ്യാസ് ഏജൻസി തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറിയാണ്. സി.ഐ.ടി.യു ജില്ലാ സെക്രട്ടറിയാണ്. ഏരിയ സെക്രട്ടറിയായിരുന്നു. ചാവക്കാട് നഗരസഭാ ചെയർമാനായിരുന്നു.
ഡി.വൈ.എഫ്.ഐയിലൂടെ പൊതുപ്രവർത്തനരംഗത്തേക്ക്. ഡി.വൈ.എഫ്.െഎ ചാവക്കാട് ബ്ലോക്ക് സെക്രട്ടറിയായി.


യു.ആർ. പ്രദീപ് (ചേലക്കര)
ചേലക്കരയിൽ മൂന്നാമത്തെ പോരാട്ടം. 2016 മുതൽ 21 വരെ അഞ്ചുവർഷം ചേലക്കര എം.എൽ.എ. 2021ൽ വിജയച്ച രാധാകൃഷ്ണൻ ലോക്‌സഭാംഗമായതിനെത്തുടർന്ന് 2024ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വീണ്ടും ചേലക്കരയിൽനിന്ന് നിയമസഭയിലെത്തി. സി.പി.എം ജില്ലാകമ്മിറ്റിയംഗമാണ്. 2022 -2024 സംസ്ഥാന പട്ടികജാതി വർഗ വികസന കോർപറേഷൻ ചെയർമാനായി. 2000-2005 കാലയളവിൽ ദേശമംഗലം പഞ്ചായത്ത് പ്രസിഡന്റായിരുന്നു.


പ്രൊഫ. സി രവീന്ദ്രനാഥ് (മണലൂർ)
ഇടവേളയ്ക്കുശേഷം വീണ്ടും തെരഞ്ഞെടുപ്പ് പോരാട്ടത്തിന്. 2016ൽ പിണറായി വിജയൻ മന്ത്രിസഭയിൽ വിദ്യാഭ്യാസമന്ത്രി. 2006 ൽ കൊടകരയിൽനിന്ന് ആദ്യജയം. 2011, 2016 വർഷങ്ങളിൽ പുതുക്കാട്ടുനിന്ന് വിജയം. തൃശൂർ സെന്റ് തോമസ് കോളേജ് റിട്ട. രസതന്ത്രം അദ്ധ്യാപകനായിരുന്നു. നിലവിൽ സി.പി.എം ജില്ലാകമ്മിറ്റിയംഗം.
1996ൽ ജനകീയാസൂത്രണപ്രസ്ഥാനം ആരംഭിച്ചപ്പോൾ ജില്ലാ കൺവീനറായും ജില്ലാ ആസൂത്രണ സമിതി വൈസ് ചെയർമാനായും പ്രവർത്തിച്ചു. സംസ്ഥാന പ്ലാനിംഗ് ബോർഡിന്റെ കൺസൾട്ടന്റുമായി. കിലയുടെ സ്ഥിരം ഫാക്കൽറ്റിയാണ്.

സി.​പി.ഐ

ഒ​ല്ലൂർ
കെ.​രാ​ജൻ
സി.​പി.​ഐ​ ​ദേ​ശീ​യ​ ​കൗ​ൺ​സി​ൽ​ ​അം​ഗം.​ ​റ​വ​ന്യൂ​ഭ​വ​ന​ ​നി​ർ​മ്മാ​ണ​ ​വ​കു​പ്പ് ​മ​ന്ത്രി.​ ​നി​യ​മ​സ​ഭാ​ ​ചീ​ഫ് ​വി​പ്പാ​യി​രു​ന്നു.​ ​ബാ​ല​വേ​ദി,​ ​വി​ദ്യാ​ർ​ത്ഥി​ ​പ്ര​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ​ ​പാ​ർ​ട്ടി​യി​ലേ​ക്ക്.​ ​എ.​ഐ.​എ​സ്.​എ​ഫി​ന്റെ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​മു​ത​ൽ​ ​ദേ​ശീ​യ​ ​സെ​ക്ര​ട്ട​റി​ ​പ​ദ​വി​ ​വ​രെ​ ​വ​ഹി​ച്ചു.​ ​സം​സ്ഥാ​ന​ ​യു​വ​ജ​ന​ ​ക​മ്മി​ഷ​ൻ​ ​അം​ഗ​മാ​യി.​ 2016​ ​മു​ത​ൽ​ ​ഒ​ല്ലൂ​രി​ൽ​ ​നി​ന്ന് ​വി​ജ​യി​ക്കു​ന്നു.​ ​കേ​ര​ള​ ​വ​ർ​മ്മ​ ​കോ​ള​ജി​ൽ​ ​നി​ന്ന് ​ബി​രു​ദം,​ ​തി​രു​വ​ന​ന്ത​പു​രം​ ​ലാ​ ​അ​ക്കാ​ഡ​മി​ ​ലാ​ ​കോ​ള​ജി​ൽ​ ​നി​ന്ന് ​നി​യ​മ​ബി​രു​ദം.​ ​അ​ന്തി​ക്കാ​ട് ​പി.​കൃ​ഷ്ണ​ൻ​കു​ട്ടി​ ​മേ​നോ​ന്റെ​യും​ ​കെ.​ര​മ​ണി​യു​ടെ​യും​ ​മ​ക​ൻ.​ ​കൊ​ച്ചി​ൻ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​ജീ​വ​ന​ക്കാ​രി​ ​എ​ൻ.​അ​നു​പ​മ​ ​ഭാ​ര്യ.

തൃ​ശൂർ
ആ​ല​ങ്കോ​ട് ​ലീ​ലാ​കൃ​ഷ്ണൻ
ക​വി,​ ​എ​ഴു​ത്തു​കാ​ര​ൻ,​ ​പ്ര​ഭാ​ഷ​ക​ൻ.​ ​യു​വ​ക​ലാ​സാ​ഹി​തി​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ്.​ 1960​ ​ഫെ​ബ്രു​വ​രി​ ​ഒ​ന്നി​ന് ​വെ​ങ്ങേ​ത്ത് ​ബാ​ല​കൃ​ഷ്ണ​ൻ​ ​ന​മ്പ്യാ​രു​ടെ​യും​ ​മ​ണ​പ്പാ​ടി​ ​ല​ക്ഷ്മി​ക്കു​ട്ടി​ ​അ​മ്മ​യു​ടെ​യും​ ​മ​ക​നാ​യി​ ​പൊ​ന്നാ​നി​ ​ആ​ല​ങ്കോ​ട് ​ഗ്രാ​മ​ത്തി​ൽ​ ​ജ​ന​നം.​ ​എം.​ഇ.​എ​സ് ​പൊ​ന്നാ​നി​ ​കോ​ള​ജി​ൽ​ ​നി​ന്ന് ​ബി​കോം​ ​ബി​രു​ദം​ ​നേ​ടി.​ ​കേ​ര​ള​ ​ഗ്രാ​മീ​ൺ​ ​ബാ​ങ്കി​ൽ​ ​ഉ​ദ്യോ​ഗ​സ്ഥ​ൻ.​ ​ക​ഥാ​പ്രാ​സം​ഗി​ക​നാ​യി​ ​വേ​ദി​യി​ൽ.​ ​ഗ​വ.​ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ൽ​ ​പ്രി​ൻ​സി​പ്പാ​ളാ​യ​ ​കെ.​ബീ​ന​യാ​ണ് ​ഭാ​ര്യ.​ ​മ​ക്ക​ൾ​ ​:​ക​വി​ത,​ ​വി​ന​യ​ ​കൃ​ഷ്ണ​ൻ.​ ​മ​രു​മ​ക​ൻ​ ​:​ ​ശ്രീ​ദേ​വ്.

കൊ​ടു​ങ്ങ​ല്ലൂർ
വി.​ആ​ർ.​സു​നി​ൽ​കു​മാർ
മു​ൻ​മ​ന്ത്രി​ ​വി.​കെ.​രാ​ജ​ന്റെ​യും​ ​സ​തീ​ ​ടീ​ച്ച​റു​ടെ​യും​ ​മ​ക​ൻ.​ 2016​ ​മു​ത​ൽ​ ​കൊ​ടു​ങ്ങ​ല്ലൂ​രി​നെ​ ​പ്ര​തി​നി​ധീ​ക​രി​ക്കു​ന്നു.​ ​പി.​വെ​മ്പ​ല്ലൂ​രി​ലെ​ ​എം.​ഇ.​എ​സ് ​അ​സ്മാ​ബി​ ​കോ​ള​ജി​ൽ​ ​നി​ന്ന് ​ബി​രു​ദം.​ ​തൃ​ശൂ​ർ​ ​കേ​ര​ള​ ​വ​ർ​മ്മ​ ​കോ​ളേ​ജി​ൽ​ ​നി​ന്ന് ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദം.​ ​തു​ട​ർ​ന്ന് ​തി​രു​വ​ന​ന്ത​പു​രം​ ​ലാ​ ​അ​ക്കാ​ഡ​മി​യി​ൽ​ ​നി​ന്ന് ​നി​യ​മ​ ​ബി​രു​ദം.​ ​എ.​ഐ.​എ​സ്.​എ​ഫി​ലൂ​ടെ​ ​പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തി​ന് ​തു​ട​ക്കം.​ ​പി​ന്നീ​ട് ​എ.​ഐ.​ടി.​യു.​സി​ ​മ​ണ്ഡ​ലം​ ​സെ​ക്ര​ട്ട​റി,​ ​സി.​പി.​ഐ​ ​കൊ​ടു​ങ്ങ​ല്ലൂ​ർ​ ​മ​ണ്ഡ​ലം​ ​സെ​ക്ര​ട്ട​റി,​ ​ജി​ല്ലാ​ ​കൗ​ൺ​സി​ൽ​ ​അം​ഗം​ ​എ​ന്നി​ങ്ങ​നെ​ ​പ്ര​വ​ർ​ത്തി​ച്ചു.​ ​ഭാ​ര്യ​:​ ​ശ്രീ​ഭ.​ ​മ​ക്ക​ൾ​:​ ​സ​ൽ​വ​ദോ​ർ,​ ​സാ​ൽ​വി​യോ​ർ.

ക​യ്പ​മം​ഗ​ലം
കെ.​കെ.​വ​ത്സ​രാ​ജ്
ഗു​രു​വാ​യൂ​ർ​ ​ശ്രീ​കൃ​ഷ്ണ​ ​കോ​ളേ​ജി​ൽ​ ​ബി​രു​ദ​ ​പ​ഠ​നം​ ​പൂ​ർ​ത്തി​യാ​ക്കി​യ​ ​വ​ത്സ​രാ​ജ് ​എ.​ഐ.​വൈ.​എ​ഫ് ​ജി​ല്ലാ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​നി​ന്ന് ​പാ​ർ​ട്ടി​ ​നേ​തൃ​ത്വ​ത്തി​ലേ​ക്കെ​ത്തി.​ ​സി.​പി.​ഐ​ ​ഗു​രു​വാ​യൂ​ർ​ ​മ​ണ്ഡ​ലം​ ​സെ​ക്ര​ട്ട​റി,​ ​ജി​ല്ലാ​ ​അ​സി​സ്റ്റ​ന്റ് ​സെ​ക്ര​ട്ട​റി,​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​എ​ന്നി​ ​നി​ല​ക​ളി​ൽ​ ​പ്ര​വ​ർ​ത്തി​ച്ചു.​ 1999​ ​മു​ത​ൽ​ ​പാ​ർ​ട്ടി​ ​സം​സ്ഥാ​ന​ ​കൗ​ൺ​സി​ൽ​ ​അം​ഗം.​ ​നി​ല​വി​ൽ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​അം​ഗം.​ ​ചാ​വ​ക്കാ​ട് ​ഫ​ർ​ക്ക​ ​ചെ​ത്തു​ ​തൊ​ഴി​ലാ​ളി​ ​യൂ​ണി​യ​ൻ,​ ​മ​ദ്യ​ ​വ്യ​വ​സാ​യ​ ​തൊ​ഴി​ലാ​ളി​ ​യൂ​ണി​യ​ൻ,​ ​ജി​ല്ലാ​ ​പ്രൈ​വ​റ്റ് ​മോ​ട്ടോ​ർ​ ​തൊ​ഴി​ലാ​ളി​ ​യൂ​ണി​യ​ൻ,​ ​ഗു​രു​വാ​യൂ​ർ​ ​ദേ​വ​സ്വം​ ​എം​പ്ലോ​യീ​സ് ​ഫെ​ഡ​റേ​ഷ​ൻ,​ ​കൃ​ഷ്ണ​നാ​ട്ടം​ ​എം​പ്ലോ​യീ​സ് ​അ​സോ​സി​യേ​ഷ​ൻ,​ ​ഗു​രു​വാ​യൂ​ർ​ ​ദേ​വ​സ്വം​ ​കീ​ഴ്ശാ​ന്തി​ ​യൂ​ണി​യ​ൻ​ ​എ​ന്നി​വ​യു​ടെ​ ​ഭാ​ര​വാ​ഹി​യാ​യി.​ ​ഭാ​ര്യ​:​ ​ര​ജ​നി.​ ​മ​ക്ക​ൾ​:​ ​അ​തു​ൽ,​ ​അ​നൂ​പ്.​ ​മ​രു​മ​ക​ൾ​:​ ​ല​ക്ഷ്മി.

നാ​ട്ടിക
ഗീ​താ​ ​ഗോ​പി
ഗു​രു​വാ​യൂ​ർ​ ​ന​ഗ​ര​സ​ഭാ​ ​അ​ദ്ധ്യ​ക്ഷ.​ ​ര​ണ്ടു​ ​ത​വ​ണ​ ​നാ​ട്ടി​ക​ ​എം.​എ​ൽ.​എ.​ ​ഒ​രി​ട​വേ​ള​യ്ക്ക് ​ശേ​ഷം​ ​മൂ​ന്നാ​മ​തും​ ​മ​ത്സ​ര​ത്തി​ന്.​ 1973​ൽ​ ​പു​ന്ന​യൂ​ർ​ക്കു​ള​ത്ത് ​ചെ​റാ​ട്ടി​ ​അ​യ്യ​പ്പ​ന്റെ​യും​ ​അ​മ്മു​ക്കു​ട്ടി​ ​അ​മ്മ​യു​ടെ​യും​ ​മ​ക​ളാ​യി​ ​ജ​നി​ച്ചു.​ ​പു​ന്ന​യൂ​ർ​ക്കു​ളം​ ​ക​ടി​ക്കാ​ട് ​യു.​പി​ ​സ്‌​കൂ​ൾ,​ ​വ​ന്നേ​രി​ ​ഹൈ​സ്‌​കൂ​ൾ,​ ​ഗു​രു​വാ​യൂ​ർ​ ​ലി​റ്റി​ൽ​ ​ഫ്‌​ള​വ​ർ​ ​കോ​ളേ​ജ് ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​നി​ന്നാ​യി​ ​വി​ദ്യാ​ഭ്യാ​സം​ ​പൂ​ർ​ത്തി​യാ​ക്കി.​ ​പ​തി​നാ​റ് ​വ​ർ​ഷ​ത്തോ​ളം​ ​ന​ഗ​ര​സ​ഭാ​ ​കൗ​ൺ​സി​ല​റാ​യി.​ ​ര​ണ്ട് ​ത​വ​ണ​ ​ചെ​യ​ർ​പേ​ഴ്‌​സ​ൺ.​ ​സം​സ്ഥാ​ന​ ​ഹൗ​സിം​ഗ് ​ബോ​ർ​ഡ് ​അം​ഗം.​ ​നി​ല​വി​ൽ​ ​സി.​പി.​ഐ​ ​ജി​ല്ലാ​ ​കൗ​ൺ​സി​ൽ​ ​അം​ഗം,​ ​അ​ഖി​ലേ​ന്ത്യ​ ​കി​സാ​ൻ​ ​സ​ഭ​ ​വ​നി​ത​ ​ക​ർ​ഷ​ക​ ​സ​മി​തി​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി,​ ​എ.​ഐ.​കെ.​എ​സ് ​ജി​ല്ലാ​ ​ക​മ്മി​റ്റി​ ​അം​ഗം,​ ​എ.​ഐ.​ഡി.​ആ​ർ.​എം​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​അം​ഗം.​ ​എം.​എ​ൽ.​എ​ ​ആ​യി​രി​ക്കെ​ ​നി​യ​മ​സ​ഭാ​ ​മാ​ർ​ച്ചി​ൽ​ ​പ​ങ്കെ​ടു​ത്ത​തി​നി​ടെ​ ​അ​റ​സ്റ്റി​ലാ​യി​ ​ഒ​രു​ ​ദി​വ​സം​ ​ജ​യി​ൽ​വാ​സം​ ​അ​നു​ഭ​വി​ച്ചു.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.