
കാഞ്ഞിരപ്പള്ളി: പാചകവാതക പ്രതിസന്ധി അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കാഞ്ഞിരപ്പള്ളി ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ കേരള വ്യാപാരി വ്യവസായി സമിതി കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടുപ്പുകൂട്ടിസമരം നടത്തി.
ജില്ലാ കമ്മിറ്റിയംഗം അനിൽ സുനിത അദ്ധ്യക്ഷനായി. കാഞ്ഞിരപ്പള്ളി ഏരിയ പ്രസിഡന്റ് അനിൽ ഷാസ് ഉദ്ഘാടനം ചെയ്തു.
സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം വി.പി.ഇസ്മായിൽ, സമിതിയുടെ ജില്ലാ കമ്മിറ്റി അംഗം ഷൈൻകുമാർ, ഏരിയ കമ്മിറ്റി അംഗങ്ങളായ ഷാനവാസ്, പി.ഐ. ഇർഷാദ്, ജോഷി ജെയിംസ്, ഹരീഷ്, എ.ആർ.സാഗർ, ജാക്സൺ പോൾ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |