
ക്വലാലംപുർ : അമേരിക്കയുമായുള്ള സംഘർഷം നടക്കുകയാണെങ്കിലും ജൂണിൽ അമേരിക്ക,മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലായി നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബാളിൽ ഇറാൻ പങ്കെടുക്കുമെന്ന് ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി വിൻസർ പോൾ ജോൺ പറഞ്ഞു. അമേരിക്കയിലേക്ക് ടീമിനെ അയയ്ക്കില്ലെന്ന് ഇറാൻ തങ്ങളെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ലോകകപ്പിനെത്തുന്ന ഇറാൻ താരങ്ങളുടെ ജീവൻ സുരക്ഷിതമല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞതിനെതിരെ ഇറാനിയൻ ഫുട്ബാൾ ഫെഡറേഷൻ രംഗത്തെത്തിയിരുന്നു. ലോകകപ്പ് നടത്തുന്നത് ഫിഫ ആണെന്നും ഏതെങ്കിലും വ്യക്തിയോ രാജ്യമോ അല്ലെന്നും അവർ പറഞ്ഞു. യോഗ്യതാ ടൂർണമെന്റ് കളിച്ച് ജയിച്ചാണ് ഇറാൻ ബർത്ത് നേടിയതെന്നും തങ്ങളെ തടയാൻ ആർക്കും കഴിയില്ലെന്നും പങ്കെടുക്കുന്ന കളിക്കാരുടെ സുരക്ഷ ഒരുക്കാൻ കഴിയാത്തവർക്ക് ആതിഥേയപദവി നൽകാൻ നൽകുന്നതെങ്ങനെയെന്നും ഇറാൻ ചോദ്യമുയർത്തി. ഏതെങ്കിലും രാജ്യത്തെ ലോകകപ്പിൽ നിന്ന് ഒഴിവാക്കാൻ കഴിയുമെങ്കിൽ അത് ആതിഥേയരെ മാത്രമാണെന്നും യോഗ്യതാ ടൂർണമെന്റിൽ വിജയിച്ചുവരുന്നവരെ മാറ്റാനാവില്ലെന്നും ഇറാൻ ചൂണ്ടിക്കാട്ടിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |