
ആറാട്ടുപുഴ: ആറാട്ടുപുഴ പൂരത്തിന് ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ പൂരപ്പാടം സജ്ജമാക്കൽ ആരംഭിച്ചു. തേവർ റോഡിന്റെ ഇരുവശത്തുമുള്ള മുപ്പത് ഏക്കറിലധികം വിസ്തൃതിയിലുള്ള പൂരപ്പാടം ട്രാക്ടർ ഉപയോഗിച്ച് ഉഴുതുമറിക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്. കൂട്ടിയെഴുന്നെള്ളിപ്പ് , തൃപ്രയാർ തേവർ, ഊരകത്തമ്മത്തിരുവടി, ചേർപ്പ് ഭഗവതി, ചാത്തക്കുടം ശാസ്താവ്, തൊട്ടിപ്പാൾ ഭഗവതി, നെട്ടിശ്ശേരി ശാസ്താവ്, പൂനിലാർക്കാവ് ഭഗവതി, കടുപ്പശ്ശേരി ഭഗവതി, ചാലക്കുടി പിഷാരിക്കൽ ഭഗവതി എന്നീ ദേവീദേവന്മാരുടെ എഴുന്നെള്ളിപ്പുകൾ എന്നിവ നടക്കുന്നത് ഇവിടെയാണ്. പൂരം കൊടിയേറ്റം 24,തിരുവാതിര വിളക്ക് - 26, പെരുവനം പൂരം - 27, ആറാട്ടുപുഴ തറക്കൽ പൂരം- 29,ആറാട്ടുപുഴ പൂരം - 30, ഗ്രാമബലി - 31 എന്നിവങ്ങനെയാണ് തീയതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |