SignIn
Kerala Kaumudi Online
Friday, 24 April 2026 5.33 PM IST

രണ്ടാം കുറ്റി വളവിൽ മണ്ണിടിച്ചിൽ ഭീഷണി

Increase Font Size Decrease Font Size Print Page
bbbbb
രണ്ടാം കുറ്റി വളവിൽ റോഡ് സൈഡിലെ മതിൽ അപകടാവസ്ഥയിൽ

കൊടുമൺ : ഏഴംകുളം - കൈപ്പട്ടൂർ റോഡിൽ രണ്ടാം കുറ്റി വളവിൽ മണ്ണിടിച്ചിൽ ഭീഷണി . റോഡിന്റെ ഒരു വശത്തു ഉയരത്തിലുള്ള മതിലാണ് ഇടിഞ്ഞു വീഴാറായ നിലയിലുള്ളത്. ഈ മതിലിനോട് ചേർന്ന് റബർ മരങ്ങളും നിൽപ്പുണ്ട് മണ്ണിടിഞ്ഞാൽ റബർ മരങ്ങൾ ഉൾപ്പെടെ റോഡിലേക്ക് വീഴാൻ സാദ്ധ്യതയുണ്ട്.കൊടും ചൂടിൽ വാഹനയാത്രികർ ഈ ഭാഗത്തു വിശ്രമിക്കാറുണ്ട്. റോഡ് നവീകരണം പൂർത്തിയായതിനു ശേഷം റോഡിലൂടെ വാഹനങ്ങളുടെ തിരക്കാണ്. അപകടഭീഷണി വർദ്ധിച്ചിട്ടും പൊതുമരാമത്ത് വകുപ്പോ പഞ്ചായത്തോ ഈ വിഷയത്തിൽ ഇടപെടുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. വസ്തു ഉടമയ്ക്ക് നിർദേശം നൽകി മരങ്ങൾ മുറിച്ചു നീക്കുകയോ മതിൽ കെട്ടി സംരക്ഷിക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.