മല്ലപ്പള്ളി : വൈദ്യുതി ലൈനിലേക്കുള്ള താഴ്ന്നു കിടക്കുന്ന മരങ്ങൾ ക്രയിനിൽ കയറി നിന്ന് യന്ത്രവാൾ ഉപയോഗിച്ച് മുറിക്കുന്നത് സുരക്ഷ ഉറപ്പുവരുത്താതെ. ഇക്കഴിഞ്ഞ ജനുവരി 23ന് മാരംകുളം - ചെന്നിക്കരപ്പടി റോഡിൽ കുളത്തൂർ ഗവ.എൽപി സ്കൂളിന് സമീപം ആനിക്കാട് നൂറോന്മാവ് സ്വദേശിയായ കരാർ തോഴിലാളി തോമസ് വർഗീസ് ക്രയിനിൽ ഘടിപ്പിച്ചിരിക്കുന്ന ഇരുമ്പ് ബക്കറ്റിൽ കയറി നിന്ന് മരം മുറിച്ചു നീക്കുന്നതിനിടയിൽ ശിഖരം ദേഹത്ത് വീണ് പരിക്കേറ്റ് ചികിത്സയിൽ ഇരിക്കെ മരിച്ചിരുന്നു. മരം മുറിക്കുന്ന റോഡുകളിൽ രണ്ട് ക്രയിനുകളും 10 ഓളം ദിവസവേദന തൊഴിലാളികളുമാണ് ഉള്ളത്. ഇവരെ കൂടാതെ രണ്ടിലധികം കെ.എസ്.ഇ.ബി ജീവനക്കാരുടെ നേതൃത്വവും ഉണ്ടാവും. 50 അടിയോളം ഉയരത്തിൽ നിന്നാണ് ജോലി ചെയ്യുന്ന ഇവർക്ക് സേഫ്റ്റി ബെൽറ്റുകളോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഇല്ലാതെയാണ് പ്രവർത്തികളിൽ ഏർപ്പെടുന്നത്. ക്രയിനിൽ ഇരുമ്പുകമ്പികളാൽ നിർമ്മിച്ചിട്ടുള്ള മൂന്നര അടിയിൽ താഴെ നീളവും വീതിയും ഉയരവുമുള്ള ബക്കറ്റിൽ നിന്നാണ് ഈ അഭ്യാസപ്രകടനം നടത്തുന്നത്.
മരം മുറിയിൽ ഇരട്ടത്താപ്പെന്ന് ആക്ഷേപം
സാധാരണ രീതിയിൽ മരം മുറിക്കുന്നതിനേക്കാൾ വേഗത്തിൽ വലിയ മരങ്ങൾ മുറിച്ചുമാറ്റാൻ കഴിയുന്നതിനാലാണ് കെ.എസ്.ഇ.ബി അധികൃതർ ഈ രീതി ഉയോഗിച്ച് വരുന്നത്. എന്നാൽ മുറിക്കുന്ന മരത്തിന്റെ ശിഖരങ്ങൾ ക്രയിനിൽ ബന്ധിപ്പിച്ച് വായുവിൽ തൂക്കി നിറുത്തി സുരക്ഷിത സ്ഥലത്തേക്ക് വയ്ക്കുന്ന രീതി ഇവർ ചെയ്യാറില്ല. ക്രയിൻ ഓപ്പറേറ്ററും മരം വെട്ടുന്ന തൊഴിലാളിയും തമ്മിൽ കൃത്യമായ ആശയവിനിമയം ഈ ജോലിക്ക് വളരെ പ്രാധാന്യമുള്ളതാണ്. എന്നാൽ കരാർ അടിസ്ഥാനത്തിൽ എത്തുന്ന ഇവർ തമ്മിൽ പരിചയപ്പെടുന്നത് തന്നെ ജോലിയ്ക്ക് ഇടയിലാണ്. സ്വകാര്യ വ്യക്തികളുടെ മരം മുറിക്കുന്നതിൽ ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്ന അധികൃതർക്ക് പ്രദേശത്തെ തടി വ്യാപാരികളുമായി ബന്ധമുണ്ടെന്ന ആക്ഷേപവും ശക്തമാണ്.
............................................................................
1 മറ്റു വാഹനങ്ങൾക്ക് തടസം ഉണ്ടാകാത്ത രീതിയിൽ ക്രയിൻ നിറുത്താൻ
ആവശ്യമായ സ്ഥലം ഉറപ്പുവരുത്തണം.
2. മരത്തിന്റെ ഭാരം താങ്ങാനുള്ള ശേഷി ഉറപ്പുവരുത്തണം. കാറ്റുള്ള
സമയം മരം മുറിക്കുക ഒഴിവാക്കണം.
3. മരം മുറിക്കുന്നതിന് മുന്നറി ബോർഡുകൾ സ്ഥാപിക്കണം.
സുരക്ഷാക്രമീകരണ മാനദണ്ഡങ്ങൾ പാലിക്കണം
...........................................................................
ദിവസ വേദന തൊഴിലാളികൾ 10
..........................................................................
പ്രദേശത്തെ 3 സബ്സ്റ്റേഷനുകൾ
..........................................................................
ടച്ചിംഗ് വെട്ടുന്നത് പ്രഹസനം, പണികൾ പൂർത്തിയായാലും ദിവസേന പലതവണകളിലായി മൂന്നുനാല് മണിക്കൂറുകളിൽ പവർകട്ട് അനുഭവപ്പെടാറുണ്ട്. ടച്ചിംഗ് വെട്ട് പ്രദേശത്തെ തടി വ്യാപാരികളെ സഹായിക്കുന്നതിനും അധികൃതരുടെ സാമ്പത്തിക ലാഭത്തിനുമാണ്. അസി.എൻജിനീയർമാരെ ഫോൺ വിളിച്ചാൽ എടുക്കാറെയില്ല.
പ്രദീപ് കുമാർ.എം.പി മണപ്പുറത്ത്
(പ്രദേശവാസി)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |