കൊച്ചി: ആറാംക്ലാസ് സംസ്കൃത പാഠപുസ്തകത്തിലെ ആ ഹിമാചലം എന്ന പാഠഭാഗത്തിലൂടെ സുപരിചിതരായ വിജയൻ-മോഹന ദമ്പതികളുടെ ഗാന്ധിനഗറിലെ ചായക്കട സൗത്ത് ചിറ്റൂർ സെന്റ്മേരീസ് യു.പി സ്കൂൾ വിദ്യാർത്ഥികൾ സന്ദർശിച്ചു. പാഠഭാഗം യാഥാർത്ഥ്യവുമായി ബന്ധിപ്പിച്ചുള്ള ഈ അനുഭവപഠനം കുട്ടികൾക്ക് നവ്യാനുഭവമായി. ചെറിയൊരു ചായക്കടയിൽ നിന്നാരംഭിച്ച് 26 രാജ്യങ്ങൾ സന്ദർശിച്ച ദമ്പതികളുടെ ജീവിതഗാഥയാണ് സന്ദർശനത്തിന് പ്രചോദനമായത്.
അദ്ധ്യാപകൻ അഭിലാഷ് ടി.പ്രതാപ് സംഘടിപ്പിച്ച ചോദ്യോത്തര മത്സരത്തിൽ മികച്ച ചോദ്യങ്ങൾ തയ്യാറാക്കിയ വിദ്യാർത്ഥികളെയാണ് സന്ദർശനത്തിനായി തിരഞ്ഞെടുത്തത്. നിലവിൽ മരുമകൻ മുരളിയാണ് ചായക്കട നടത്തുന്നത്.
കഴിഞ്ഞ 10 വർഷമായി വിദ്യാലയത്തിൽ സംസ്കൃത പ്രചാരണത്തിനായി വിവിധ പരിപാടികൾ നടക്കുന്നുണ്ട്. സംസ്കൃതം സമൂഹത്തിലേക്ക് എന്ന പദ്ധതിക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദന സന്ദേശവും ലഭിച്ചു. സന്ദർശനത്തിന്റെ ഭാഗമായി പാഠഭാഗം ഫ്രെയിം ചെയ്ത് സ്നേഹസമ്മാനമായി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |