ശിവൻ വീട്ടിക്കുന്ന് ( യു.ഡി.എഫ് സ്വതന്ത്രൻ)
ചേലക്കര
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പ്രവേശനം. യൂത്ത് കോൺഗ്രസ് കൊണ്ടാഴി മണ്ഡലം ജനറൽ സെക്രട്ടറി, ചേലക്കര നിയോജക മണ്ഡലം ജനറൽ സെക്രട്ടറി, കൊണ്ടാഴി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ, ബാങ്ക് പ്രസിഡന്റ് കൊണ്ടാഴി പഞ്ചായത്ത് മെമ്പർ, കേരള ദളിത് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ആദ്യമായാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ ചേലക്കര മണ്ഡലത്തിൽ മുസ്ലീം ലീഗിന് സീറ്റ് ലഭിക്കുന്നത്. കർഷകത്തൊഴിലാളി കുടുംബത്തിൽപെട്ട ശിവൻ കൊണ്ടാഴി വീട്ടിക്കുന്ന് വേലന്റെയും പരേതയായ ലക്ഷ്മിയുടെയും മകനാണ്.
വടക്കാഞ്ചേരി
പി.എൻ.വൈശാഖ് (യു.ഡി.എഫ്)
വടക്കാഞ്ചേരി നഗരസഭ പാർലമെന്ററി പാർട്ടി ലീഡർ. ബി. ടെക് സിവിൽ എൻജിനിയറിംഗ് ബിരുദധാരി. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്ക്. വടക്കാഞ്ചേരി നഗരസഭ കൗൺസിലറായി തുടർച്ചയായി രണ്ടാംവട്ടം തിരഞ്ഞെടുക്കപ്പെട്ടു. യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി എന്ന നിലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചു. തമിഴ്നാട്, പുതുച്ചേരി, ലക്ഷദ്വീപ് യൂത്ത് കോൺഗ്രസ് ചുമതലയിൽ തിളക്കമാർന്ന പ്രവർത്തനം കാഴ്ചവച്ചു. കെ.എസ്.യു അസംബ്ലി ജനറൽ സെക്രട്ടറി, ജില്ലാ ജനറൽ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം, യൂത്ത് കോൺഗ്രസ് വടക്കാഞ്ചേരി അസംബ്ലി വൈസ് പ്രസിഡന്റ്, ആലത്തൂർ പാർലമെന്റ് ജനറൽ സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. അമ്മ: ബാല. ഭാര്യ: സന്ധ്യ. മക്കൾ: ആദിദേവ്, വാസുദേവ്.
കുന്നംകുളം
പി.ടി.അജയമോഹൻ (യു.ഡി.എഫ്)
ഒൻപത് വർഷമായി മലപ്പുറത്തെ ഐക്യജനാധിപത്യ മുന്നണി ചെയർമാൻ. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ പ്രീഡിഗ്രി വിദ്യാർത്ഥിയായിരിക്കെ പൊതുപ്രവർത്തന രംഗത്തേക്ക്. കെ.എസ്.യു യൂണിറ്റ് ട്രഷറർ, യൂണിറ്റ് വൈസ് പ്രസിഡന്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ, തലപ്പിള്ളി താലൂക്ക് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. യൂത്ത് കോൺഗ്രസിന്റെ പൊന്നാനി നിയോജകമണ്ഡലം പ്രസിഡന്റ്, മലപ്പുറം ജില്ലാ പ്രസിഡന്റ് എന്നി സ്ഥാനങ്ങൾ വഹിച്ചു. ഡി.സി.സി സെക്രട്ടറിയായും കെ.പി.സി.സി അംഗമായും പ്രവർത്തിച്ചു. കെ.പി.സി.സി സെക്രട്ടറിയായി ഇരുപത് വർഷം പ്രവർത്തിച്ച ശേഷം കെ.പി.സി.സി ജനറൽ സെക്രട്ടറിയായി. ഗുരുവായൂർ ദേവസ്വം ചെയർമാനായിരുന്ന പരേതനായ പി.ടി.മോഹന കൃഷ്ണന്റെയും നളിനി മോഹനകൃഷ്ണന്റെയും മകനാണ്. ഭാര്യ : പാർവതി. മക്കൾ : കൃഷ്ണമോഹൻ, റാം മോഹൻ, സുഭദ്ര മോഹൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |