
കൊച്ചി: തേവര സെന്റ് ജോസഫ് ആൻഡ് സെന്റ് ജൂഡ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ ഊട്ടു തിരുനാൾ ദിനത്തിൽ പൊന്തിഫിക്കൽ ദിവ്യബലിക്ക് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യകാർമികത്വം വഹിച്ചു. ഫാ.ആൻഡ്രൂസ് പുത്തൻപറമ്പിൽ വചനപ്രഘോഷണം നടത്തി. വികാരി ഫാ.ജൂഡിസ് പനക്കൽ, ഫാ.ലാൽ ആന്റണി വൈപ്പിശേരി, ഡീക്കൻ ജോസഫ് ഷെറിൻ കൂളിയത്ത് എന്നിവർ സഹകാർമികരായി. ആർച്ച് ബിഷപ്പ് ഊട്ടുസദ്യ ആശിർവദിച്ചു. തിരുക്കുടുംബത്തെ അനുസ്മരിച്ച് ഒരു കുടുംബത്തിന് ഭക്ഷണ വിഭവങ്ങൾ വിളമ്പി. ഊട്ട് സദ്യയിൽ ആയിരങ്ങൾ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |