
തൃശൂർ: രാമവർമപുരം വിജ്ഞാൻ സാഗർ ശാസ്ത്ര സാങ്കേതിക പാർക്കിൽ വിദ്യാർത്ഥികൾക്കായി വേനലവധി ക്യാമ്പ് നടത്തും. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്‌സ്, ഇലക്ട്രോണിക്‌സ് എന്നീ വിഷയങ്ങളിൽ ലാബുകളിൽ പരിശീലനം നൽകും. 20 ദിവസം നീണ്ടു നിൽക്കുന്ന ആദ്യക്യാമ്പ് ഏപ്രിൽ ആറിനും രണ്ടാം ക്യാമ്പ് മേയ് ഒന്നിനും ആരംഭിക്കും. നാലാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. 4000 രൂപയാണ് ഫീസ്. മൂന്ന് ദിവസം നക്ഷത്ര നിരീക്ഷണവും ക്യാമ്പിന്റെ ഭാഗമായി ഉണ്ടാകും. പൊതുജനങ്ങൾക്ക് സൗജന്യമായി പങ്കെടുക്കാമെന്ന് വിജ്ഞാന സാഗർ സ്‌പെഷൽ ഓഫീസർ സി.ടി. അജിത്കുമാർ, ഡോ. ടി.ആർ. ഗോവിന്ദൻകുട്ടി എന്നിവർ പറഞ്ഞു. രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെയാണ് ക്യാമ്പ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |