
ലിസ്ബൺ: ലോകകപ്പിന് മുന്നോടിയായി ആതിഥേയ രാജ്യങ്ങളായ മെക്‌സിക്കോയ്‌ക്കും (മാർച്ച് 29),യു.എസ്.എയ്ക്കും (ഏപ്രിൽ 1) എതിരെ നടക്കുന്ന സൗഹൃദ മത്സൾക്കുള്ല പോർച്ചുഗീസ് ടീമിൽ ഇതിഹാസ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോയില്ല.കാലിലെ പരിക്കിനെ തുടർന്നാണ് താരം കളിക്കാത്തത്. സൗദി ക്ലബായ അൽ നസറിന്റെ താരമായറൊണാൾഡോ ഫെബ്രുവരി അവസാനം മുതൽ കളത്തിന് പുറത്താണ്. എന്നാൽ താരത്തിന്റെ പരിക്ക് സാരമുള്ലതല്ലെന്നും എന്നാൽ ലോകകപ്പിന് മുമ്പ് റിസ്‌ക് എടുക്കേണ്ടെന്ന് കരുതിയുമാണ് റൊണാൾഡോയെ ഒഴിവാക്കിയതെന്ന് പോർച്ചുഗൽ കോച്ച് റോബർട്ടോ മാർട്ടിനസ് പറഞ്ഞു. 41കാരനായ സൂപ്പർ താരം രണ്ട് മൂന്ന് ആഴ്‌ചയ്ക്കുള്ളിൽ പൂർണ ശാരീരിക ക്ഷമത വീണ്ടെടുക്കുമെന്നും കോച്ച് പറഞ്ഞു.
മാസ്റ്റേഴ്സ് സിസിയും ഇ.കെ.കെ ഗ്ലോബ്സ്റ്റാറും സെമിയിൽ
തിരുവനന്തപുരം: മംഗലപുരം കെ.സി.എ ഗ്രൗണ്ടിൽ നടന്ന ആവേശകരമായ ചാമ്പ്യൻസ് റൗണ്ട് മത്സരങ്ങളിൽ വിജയിച്ച് മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബും ഇ.കെ.കെ ഗ്ലോബ്സ്റ്റാറും ഓൾ കേരള സെലസ്റ്റിയൽ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ സെമി ഫൈനലിൽ പ്രവേശിച്ചു.
ആത്രേയ സിസിയെ 4 വിക്കറ്റുകൾക്ക് കീഴടക്കിയാണ് ഇ.കെ.കെ ഗ്ലോബ്സ്റ്റാർ വിജയിച്ചത്.
മറ്റൊരു മത്സരത്തിൽ തൃപ്പൂണിത്തുറ സിസിയെ 8 വിക്കറ്റുകൾക്കാണ് മാസ്റ്റേഴ്സ് സിസി പരാജയപ്പെടുത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |