അടൂർ: തിരുപ്പതിയിൽ നിന്നെത്തിയ 37 കാരിയായ ഗർഭിണിയുടെ ഗർഭപാത്രത്തിൽ നിന്ന് 1.820 കിലോഗ്രാം ഭാരം വരുന്ന മുഴ (ഫൈബ്രോയ്ഡ്) അടൂർ ലൈഫ് ലൈൻ മൾട്ടിസ്‌പെഷ്യൽറ്റി ആശുപത്രിയിൽ നീക്കംചെയ്തു. ലാപറോസ്‌കോപ്പി വഴി ഇതുവരെ നീക്കം ചെയ്ത ഏറ്റവും വലിയ ഇന്റ്രമ്യൂറൽ ഫൈബ്രോയിഡ് ആണിത്. ഗർഭപാത്രത്തിൽ കുഴപ്പം വരാതെയാണ് മുഴ നീക്കംചെയ്തത്. ഏറ്റവും ഭാരം വരുന്ന ഗർഭപാത്രം താക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് ലോക റെക്കോർഡ് നേടിയ ഡോ. സിറിയക് പാപ്പച്ചന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ഡോ ബി പ്രസന്നകുമാരി, ഡോ മാത്യൂസ് ജോൺ, ഡോ റോഷ്നി സുഭാഷ്, ഡോ .വിദ്യ കെ എം, ഡോ നന്ദന രാജഗോപാൽ എന്നിവരടങ്ങുന്ന സർജറി ടീമിനെ അനെസ്‌തെറ്റിസ്റ്റുമാരായ ഡോ ഹരിശങ്കർ എസ്, ഡോ മീനു കൃഷ്ണൻ, എന്നിവരും സ്റ്റാഫ് നേഴ്സുമാരായ ജീന, റെനി എന്നിവരും സഹായിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |